പ്രണയജലവും നാല്​ കവിതകളും

പ്രണയ ജലം നേരത്തേ പുറപ്പെട്ടിരുന്നു വഴിയൊക്കെ പരിചിതമായിരുന്നു എന്നിട്ടും എത്താനായില്ല. എന്നെങ്കിലുമെത്തുമോ എന്നൊരുറപ്പുമില്ല എങ്കിലും എവിടെയെങ്കിലും എപ്പൊഴെങ്കിലും കാണുകയാണെങ്കിൽ എന്നിൽനിന്നും പുറപ്പെട്ടുപോയ സുഗന്ധത്തിനെ നിന്റെ സ്വപ്നത്തണലിൽ ഇത്തിരി നേരമിരുത്തണേ ദാഹിക്കുമ്പോൾ. ഉമ്മക്കിണറിൽനിന്ന് പ്രണയജലം പകരണേ ഒരുദിനം നിന്നിൽ പാർപ്പിക്കണേ ഒറ്റരാവുകൊണ്ട് ഒരു ജന്മം പൂരിപ്പിക്കണേ. നാല്​ കവിതകൾ 1. ജീവിതകാവ്യം ആറടിമണ്ണെന്ന ഒറ്റവരിയിൽ തീരുന്നു ജീവിതമെന്ന മഹാകാവ്യം. 2. കാവ്യഭൂപടം നീ കാണാത്ത ഭൂപടമാണ് ഞാൻ അതിൽ സ്നേഹം കൊണ്ടെഴുതിയ കവിതയാണ് നമ്മുടെ ഭരണഘടന. 3....

പ്രണയ ജലം

നേരത്തേ പുറപ്പെട്ടിരുന്നു

വഴിയൊക്കെ പരിചിതമായിരുന്നു

എന്നിട്ടും എത്താനായില്ല.

എന്നെങ്കിലുമെത്തുമോ

എന്നൊരുറപ്പുമില്ല എങ്കിലും

എവിടെയെങ്കിലും

എപ്പൊഴെങ്കിലും കാണുകയാണെങ്കിൽ

എന്നിൽനിന്നും

പുറപ്പെട്ടുപോയ സുഗന്ധത്തിനെ

നിന്റെ സ്വപ്നത്തണലിൽ

ഇത്തിരി നേരമിരുത്തണേ

ദാഹിക്കുമ്പോൾ.

ഉമ്മക്കിണറിൽനിന്ന്

പ്രണയജലം പകരണേ

ഒരുദിനം നിന്നിൽ പാർപ്പിക്കണേ

ഒറ്റരാവുകൊണ്ട്

ഒരു ജന്മം പൂരിപ്പിക്കണേ.

നാല്​ കവിതകൾ

1. ജീവിതകാവ്യം

ആറടിമണ്ണെന്ന

ഒറ്റവരിയിൽ തീരുന്നു

ജീവിതമെന്ന

മഹാകാവ്യം.

2. കാവ്യഭൂപടം

നീ കാണാത്ത ഭൂപടമാണ് ഞാൻ

അതിൽ സ്നേഹം കൊണ്ടെഴുതിയ

കവിതയാണ് നമ്മുടെ ഭരണഘടന.

3. കരച്ചില്‍

കവിതയുടെ ഭരണഘടനയിൽനിന്നും

ചിതറിവീണ ഭൂപടമാണ് നീ

അതുകൊണ്ടുതന്നെ

പുറത്താക്കപ്പെട്ടവരുടെ നിലവിളികളാൽ

മറ്റൊരു കവിതയാവും ഞാന്‍.

4. തോറ്റ രാജ്യം

കവിത

തോറ്റ രാജ്യമാണ്

അതിലെ പ്രജകൾ

മരിച്ചു ജീവിക്കുന്നവരും!


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.