ആ​ശ്വ​സി​പ്പി​ൻ പ്രേ​മു​ക​രേ

മ​റി​യ​യ്ക്കു​റ​പ്പാ​യി​രു​ന്നു:

ഉ​യി​ർ​ക്കും ക്രൂ​ശി​ത പ്ര​ണ​യം,

ഏ​ത് പ്രാ​യ​ത്തി​ലും.

വ​രും​വ​ഴി മാ​റി​പ്പോ​കും ഒ​റ്റു​കാ​ര​ൻ.

തു​ട​ങ്ങും മു​മ്പേ തീ​രും വി​ചാ​ര​ണ.

കൈ ​ക​ഴു​കി​യാ​ലും കൈയി​ൽ

നാ​റും ര​ക്ത​ക്ക​റ.

മു​ന​യൊ​ടി​ഞ്ഞ് തെ​റി​ക്കും ആ​ണി​ക​ൾ.

മൗ​ന​ത്തി​നും ക​ണ്ണീ​രി​നും മേ​ൽ

പ്ര​ണ​യി​ഭാ​ഷ ബൈ​ബി​ൾ സി​നി​മ​യി​ലെ

ദൈ​വ​സ്വ​ര​മാ​യി ആ​ത്മാ​വി​ൽ മു​ഴ​ങ്ങും.

മ​റി​യ​യ്ക്കു​റ​പ്പാ​യി​രു​ന്നു, ഇ​തെ​ല്ലാം.

ച​രി​ത്ര​ത്തി​ൽ​നി​ന്ന് മി​ത്തി​ന്റെ ഉ​യി​ർ​പ്പി​ൽ

ര​ക്ത​ക​ഥ​ക​ൾ മാ​ഞ്ഞ് സ​മ​യ മേ​ല​ങ്കി

വെ​ൺ‌​നി​റ ആ​ട​യാ​വും...

എ​ന്നെ മ​റ​ന്നോ എ​ന്ന് ചോ​ദി​ച്ചൊ​രു

സു​ഗ​ന്ധം കാ​റ്റി​ൽ വ​രും.

മ​റ​ക്കാ​നോ?

ന​മ്മു​ടേ​ത് ജ​ന്മാ​ന്ത​ര നി​ത്യ​വാ​സ​ന.

ഉ​ൾ​ത്ത​ക​ർ​ച്ച​യ്ക്കെ​തി​രേ പ്ര​ണ​യം

ഭാ​വി​വി​വേ​ക​ത്തി​ന്റെ കാ​വ​ൽ​നാ​ളം.

ആ​ശ്വ​സി​പ്പി​ൻ പ്രേ​മു​ക​രേ.

ക്രൂ​ശി​ത​മാ​യാ​ലാ​വ​ട്ടെ,

ഉ​യി​ർ​ത്തെ​ണീ​ക്കും പ്രേ​മം.

തെ​ളി​യും ക​ല​ക്ക​മേ​തു​മെ​ന്ന

ഭാ​ഷാ​ച​രി​ത്രം പ്രേ​മ​ച​രി​ത്രം...

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.