വി​ലാ​സി​നി

ഈ ​ഗ്രാ​മ​ത്തി​ലെ

മ​ര​ങ്ങ​ൾ നോ​ക്കൂ

ര​ണ്ടു പേ​രു​ടെ

ക​ണ്ണു​ക​ളി​ലെ ക​ള്ള​നോ​ട്ട​ങ്ങ​ൾ വീ​ണ്

ഹ​രി​ത​ക​ത്താ​ൽ

ക​രിം പ​ച്ച​ക്കാ​ടു​ക​ൾ

കാ​റ്റു​വ​ഴി​ക​ളൊ​രു​ക്കു​ന്നു

സ​ന്ദേ​ശ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.

ഈ ​തെ​രു​വി​ലെ

വെ​ളി​ച്ചം നോ​ക്കൂ

എ​ന്നും സ​ല്ല​പി​ക്കാ​ൻ

വ​രു​ന്ന​വ​രു​ടെ

ചാ​യ​ക്കോ​പ്പ വെ​ച്ച

പാ​ടു​ക​ൾ വ​ര​ച്ച

ചി​ത്ര​ങ്ങ​ൾ നോ​ക്കൂ.

പി​രി​ഞ്ഞു പോ​യ​വ​രെ

തി​രി​കെ കൊ​ണ്ടു​വ​രാ​ൻ

വെ​ളി​ച്ച​പ്പൊ​ട്ടു​ക​ൾ

മി​ണ്ടി​ക്കൊ​ണ്ട്

മാ​സ്സ് ലൈ​റ്റു​ക​ളാ​വു​ന്നു.

ഈ ​ക​ട​വി​ലെ

ത​ണ​ലി​ടം നോ​ക്കൂ

മീ​ൻ വെ​ട്ടി​യും

വി​ല വി​ളി​ച്ചു കൂ​വി​യും

ഒ​രു​വ​ൾ ക​ത്തി മി​നു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു,

ഏ​ഴി​മ​ല​പ്പൂ​ഞ്ചോ​ലാ... എ​ന്ന് താ​ള​മി​ട്ട്

പാ​ടു​ക​യും ചെ​യ്യു​മ്പോ​ൾ

പാ​റ​മ​ട​യി​റ​ങ്ങി ഒ​രു​വ​ൻ

ക​ണ​ക്കി​ല്ലാ​തെ

പ​ണം ക​യ്യി​ൽ​വ​ച്ച്

ഒ​രു ചെ​റു​ചി​രി​യോ​ടെ

മെ​ല്ലെ

മെ​ല്ലെ

മെ​ല്ലെ മ​ല്ല​നെ​ന്ന വ​ട്ട​പ്പേ​രി​നെ​യും മ​റ​ന്ന്

പു​ഴ ക​ട​ന്ന് പോ​കേ

തി​രി​കെ നോ​ക്കു​ന്നു

വി​ലാ​സി​നി​യാ​യ​വ​ളെ.

വ​രൂ

ഈ ​മു​റ്റ​ത്തെ ചോ​ര​പ്പാ​ടു​ക​ൾ കാ​ണൂ,

ചെ​മ്പ​ര​ത്തി​ക​ൾ കാ​ണൂ

കാ​ട് നീ​ല​പ്പൂ​ക്ക​ളാ​ൽ

കു​ട പി​ടി​ച്ച വ​ഴി​യി​ലൂ​ടെ ന​ട​ത്തി

അ​ടു​ത്തി​രു​ത്തി

ഒ​രേ ചൂ​ടി​ൽ

ഒ​രേ കോ​പ്പ​യി​ൽ

ചാ​യ പ​ങ്കി​ട്ടു​കൊ​ണ്ടി​രി​ക്കേ

ക​ല്യാ​ണ​ക്കു​റി നീ​ട്ടി​യ​ത് മാ​ത്രം

ഓ​ർ​മ​യു​ണ്ട​യാ​ൾ​ക്ക്.

മീ​ൻ വെ​ട്ടു​ന്ന ക​ത്തി

ഇ​ത്ത​വ​ണ മാ​റി എ​ന്ന് മാ​ത്രം

വി​റ​കും വെ​ട്ടും​പോ​ലെ

എ​ന്ന ഉ​പ​മ

വാ​യി​ൽ വ​ന്നി​ല്ല

എ​ന്ന് മാ​ത്രം.

വി​ല​ങ്ങ​ണി​ഞ്ഞ വി​ലാ​സി​നി​യു​ടെ പ​ട​വും

മ​ല്ല​ന്റെ പ​ട​വും ഒ​രു​മി​ച്ച്

പ​ത്ര​ത്തി​ൽ

ആ​ദ്യ​മാ​യും

അ​വ​സാ​ന​മാ​യും വ​ന്ന​ത്

ഗ്രാ​മ​വും

തെ​രു​വും

ക​ട​വും മ​റ​ന്നു.

ആ​ദ്യ​മാ​യി ചു​ണ്ടു ചോ​പ്പി​ച്ച് സാ​രി​യു​ടു​ത്ത​വ​ളു​ടെ

ക​യ്യി​ലെ

തീ​പ്പൊ​രി കെ​ട്ട് മ​ണ്ണി​ലാ​ണ്ട

സി​ഗ​ര​റ്റ് കു​റ്റി​യും

ചോ​ര വീ​ണ ചെ​മ്പ​ര​ത്തി​യും മ​റ​ന്നി​ല്ല.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.