ചോപ്പ്

ഇ​ത് പ​ട ന​യി​ച്ച​വ​ന്റെ കു​പ്പാ​യം.

അ​ത് വെ​ടി​കൊ​ണ്ട​വ​ന്റെ നി​ല​വി​ളി.

അ​തി​നു മു​ക​ളി​ലാ​ണ്

ചി​ല​ന്തി​ക​ൾ വ​ല​കെ​ട്ടി​പ്പാ​ർ​ക്കു​ന്ന​ത്.

ച​രി​ത്രം അ​ങ്ങ​നെ ത​ന്നെ​യു​ണ്ട്.

അ​ത് ക​ള​ങ്ക​പ്പെ​ടു​ത്താ​നാ​വി​ല്ല.

ആ​ർ​ക്കും അ​ട്ടി​മ​റി​ക്കാ​നും.

ച​രി​ത്ര​ത്തി​നും ഒ​രു കൈ​വി​ല​ങ്ങു​ണ്ട്.

സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ.

സൂ​ക്ഷി​ച്ചു നോ​ക്കി​യാ​ൽ

മ​ഴ​യ​ത്തും ന​ന​യാ​ത്ത ചെ​ങ്കൊ​ടി.

അ​ന്ന് അ​പ്പു​വും ചി​രു​ക​ണ്ട​നും കു​ഞ്ഞ​മ്പു​വും

അ​ബൂ​ബ​ക്ക​റും.

അ​തൊ​രു ഗാ​ഥ​യാ​യി​രു​ന്നു.

ക​രു​ത്തി​ന്റെ.

അ​പ്പു ചി​രു​ക​ണ്ട​നെ ഒ​റ്റി​ക്കൊ​ടു​ക്കു​മോ?

കു​ഞ്ഞ​മ്പു അ​ബൂ​ബ​ക്ക​റി​നെ

മാ​റ്റി​നി​ർ​ത്തു​മോ?

ഭ​യ​മാ​കു​ന്നു.

അ​ന്നും യു​ദ്ധ​ത്തി​ൽ

അ​സൂ​യാ​ലു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

കീ​ഴ​ട​ങ്ങി​യ​വ​രും

പ​രാ​ജ​യ​പ്പെ​ട്ട​വ​രും.

ച​രി​ത്രം പൊ​ള്ളു​ന്നു.

നി​ല​വി​ളി​ക്കു​ന്നു.

ച​രി​ത്ര​ത്തി​ലു​ള്ള​തൊ​ന്നും

മാ​യ്ക്കാ​നാ​വി​ല്ല.

ഒ​ളി​വ് ജീ​വി​ത​മാ​ണ്

ചി​ല​ന്തി​യു​ടേ​തും.

*സ്നേ​ഹി​ക്ക​യി​ല്ല, ഞാ​ൻ

നോ​വു​മാ​ത്മാ​വി​നെ

സ്നേ​ഹി​ച്ചി​ടാ​ത്തൊ​രു

ത​ത്ത്വ​ശാ​സ്ത്ര​ത്തെ​യും.

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.