കു​വെം​പു​വി​​ന്റെ ചു​ട്ക്ക് ക​വ​ന​ങ്ങ​ൾ

29 എ​ന്റെ നോവൽ കറ പിടിച്ച ഭാവനയുടെ കത്രികകൊണ്ട് കേൾക്കൂ: ആ പുറങ്ങൾ മുറിച്ചുമാറ്റുക! (ജീവിതാവിഷ്കാരമാണ് നോവൽ. തെളിഞ്ഞ ഭാവനയുടെ സുതാര്യമായ ആവിഷ്കാരം. നിറം മങ്ങിയ ഭാവനയുടെ പുറങ്ങൾ അതാര്യമായ ആവിഷ്കാരമാകും. തെളിച്ചമാണ് പ്രതിഭ.) 30 നന്ദനത്തിൽ ഇന്ദ്രനൊപ്പം അപ്സരിയുടെ മയൂരനൃത്തം ഇന്ദ്രിയങ്ങളെ പുണർന്ന് അതീന്ദ്രിയതയിലേക്ക് അമൃതരസ പ്രവാഹം! (കലയും കമലയും ചേരുമ്പോൾ ഇന്ദ്രീയാതീതമായ രസം അനുഭവൈകവേദ്യമായിത്തീരുന്നു.) 31 മണ്ണി​ന്റെ മണമുണ്ട് കവിതക്ക് മണ്ണ് ചുമന്നാൽ മാത്രം പണി കിട്ടുന്നവരുടെ ദർശനവും. (മണ്ണും കവിതയും തമ്മിലുള്ള/ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവ്യാഖ്യാനം.) 32 കടലി​ന്റെ...

29

എ​ന്റെ നോവൽ

കറ പിടിച്ച ഭാവനയുടെ

കത്രികകൊണ്ട് കേൾക്കൂ:

ആ പുറങ്ങൾ മുറിച്ചുമാറ്റുക!

(ജീവിതാവിഷ്കാരമാണ് നോവൽ. തെളിഞ്ഞ ഭാവനയുടെ സുതാര്യമായ ആവിഷ്കാരം. നിറം മങ്ങിയ ഭാവനയുടെ പുറങ്ങൾ അതാര്യമായ ആവിഷ്കാരമാകും. തെളിച്ചമാണ് പ്രതിഭ.)

30

നന്ദനത്തിൽ ഇന്ദ്രനൊപ്പം

അപ്സരിയുടെ മയൂരനൃത്തം

ഇന്ദ്രിയങ്ങളെ പുണർന്ന്

അതീന്ദ്രിയതയിലേക്ക്

അമൃതരസ പ്രവാഹം!

(കലയും കമലയും ചേരുമ്പോൾ ഇന്ദ്രീയാതീതമായ രസം അനുഭവൈകവേദ്യമായിത്തീരുന്നു.)

31

മണ്ണി​ന്റെ മണമുണ്ട് കവിതക്ക്

മണ്ണ് ചുമന്നാൽ മാത്രം

പണി കിട്ടുന്നവരുടെ

ദർശനവും.

(മണ്ണും കവിതയും തമ്മിലുള്ള/ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവ്യാഖ്യാനം.)

32

കടലി​ന്റെ തിരശ്ശീലയിൽ

മുഴങ്ങിടും പാട്ടു കേൾക്കൂ

മാറ്റൊലികൊൾകയാണതിൽ

കവി തൻ വാഴ്വിൻ സ്വരം.

(അപാരതയിൽ മുഴങ്ങുന്ന ജീവിതഗാനത്തി​ന്റെ മാറ്റൊലിയാണ് കവിശബ്ദമായി നമുക്ക് ചുറ്റും കേൾക്കുന്നത്. പ്രകൃതിയെ/ ജീവിതത്തെ അനുഗാനം ചെയ്യുന്നവനാണ് കവി.)

33

നിങ്ങൾ നിയന്ത്രണം പാലിക്കുക

യന്ത്രോപമം ചലിക്കുന്നു ഞാൻ

നിങ്ങളാണ് മന്ത്രം: തന്ത്രം

നിങ്ങളുചിതംപോലെ മെനയുക.

സർവതന്ത്ര സ്വതന്ത്രനാണ് നിങ്ങൾ

അതെ; നിങ്ങൾ സ്വതന്ത്രനാണ്

ആഗോളീകരണം

പ്രകൃതിസൂത്രം

‘‘ഞാൻ സ്വതന്ത്രനാണ്’’

ശുദ്ധമായ അനിശ്ചിതത്വം.

(ആഗോളീകരണത്തിൽ നഷ്ടമാകുന്ന മനുഷ്യസ്വാതന്ത്ര്യം: അനിശ്ചിതത്വത്തിൻ നടുവിൽ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ.)

34

ആരാധനയുള്ളിടത്തെല്ലാം

എ​ന്റെ ക്ഷേത്രമുണ്ട്.

പ്രാർഥിക്കുന്നവ​ന്റെ ഹൃദയം

എ​ന്റെ ഗുരുകുലമാണ്.

ദൈവത്തിനായിക്കൊണ്ടെൻ

വംശത്തെയോർക്കുന്നു ഞാൻ.

(ക്ഷേത്രമല്ല ആരാധനയാണ് പ്രധാനം: ആരാധനയുള്ളിടമെല്ലാം ക്ഷേത്രസമാനമാണ്. ഭക്ത​ന്റെ മനസ്സ് ഗുരുകുലമാണ്. ദൈവത്തെയോർക്കുകയെന്നാൽ ത​ന്റെ വംശത്തെയോർക്കുകയെന്നാണർഥം.)

35

വിരഹത്തെപ്പോലൊരു

നരകമില്ല.

(വിരഹം പകരുന്ന ഏകാകിതയുടെ ആഴം വ്യക്തമാക്കുന്നു.)

36

അഹങ്കാരത്തിനു നമസ്കാരം

ഉദാരമാം നമസ്കാരം!

ജഗദാധാരാ നമസ്കാരം

നമസ്കാര മഹംബോധമേ!

വല്മീകത്തിൽ പിറന്നൊ-

രാദി കവിക്കു നമസ്കാരം!

അഹംഭാവത്തിൻ വേരറുത്ത

വേദം പലതായ് വ്യസിച്ച

വ്യാസനും നമസ്കാരം!

(അഹംഭാവത്തി​ന്റെ വേരറുക്കലാണ് മനുഷ്യജീവിതത്തെ ധന്യമാക്കുന്നത്. കാട്ടാളൻ വാല്മീകിയായതപ്പോഴാണ്. വേദങ്ങൾ പലതായ് പകുത്ത വ്യാസൻ നിരവധി കഥാസന്ദർഭങ്ങളിലൂടെ പറഞ്ഞതും ഇതി​ന്റെ ആവശ്യകതയെ കുറിച്ചാണ്.)

37

ധൈര്യമാണ് ജഗത്-

പാർപ്പിനേക പാത!

ഈ വീണയുടെ നാദം

അമ്മയുടെ പാദപഥം!

(ജീവിതത്തെ നയിക്കുന്നത് ധൈര്യമാണ്. അപ്പോൾ ആ ജീവിതവല്ലകിയിൽനിന്ന് അമ്മയുടെ പാദപഥത്തിൽനിന്നുയരുന്നതാണ്.)

38

കയറുക മാനവ കയറുക

ഇളയ്ക്കേക്കുക നീ പുതുജന്മം

ചേരുക; ചേരുക മാനവ

മാതൃപഥങ്ങളിലനവരതം

ഉയരുക: ഉയരുക മാനവ

ദേവപഥങ്ങളിലനിശമിത്!

ഉണരുക; ജാഗ്രത: ഉയരുക നീ!

(മാതൃപഥത്തെയും ദേവപഥത്തെയും ആശ്രയിച്ച് ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിക്കുന്നവർക്കേ ഉദ്ഗതിയുണ്ടാകുകയുള്ളൂ. അവർക്കേ ഭൂമിയെ പുതുക്കിപ്പണിയാനൊക്കൂ.)

39

നഷ്ടപ്പെട്ട നാവ് തിരികെ കൊണ്ടുവരുക

കൊട്ടിയടയ്ക്കപ്പെട്ട മിഴികൾ

വീണ്ടും തുറക്കുക.

കെട്ടുപൊട്ടിച്ചാ കൈകൾ

വീണ്ടുമുയർത്തുക

അറിക; എങ്കിൽ വീഴില്ല.

അല്ലായ്കിലോ ധ്രുവമിഹ

ചങ്ങലയാ കാൽകളിൽ!

(നല്ല വാക്ക്, നല്ല നോട്ടം, നല്ല പ്രവൃത്തി എന്നിവയാണ് സ്വാതന്ത്ര്യത്തെ ഉറപ്പാക്കുന്നത്. മറിച്ചെല്ലാം ബന്ധനമാണ്: പാരതന്ത്ര്യമാണ്.)

 

കു​വെം​പു​

40

എന്തിനാണ് നിങ്ങൾ ലജ്ജിക്കുന്നത്

മരണമീ യാത്രയിലെ

തുറന്ന വാതിലാണ്

എന്തിന് കീഴ്പ്പെടണം!

(ജീവിതയാത്രയിൽ മരണത്തിന് കീഴ്പ്പെടാം കീഴ്പ്പെടാതിരിക്കാം. മരണത്തെയോർത്ത് ലജ്ജിക്കുകയല്ല മുന്നോട്ടു പോവുകയാണ് പ്രധാനം.)

41

മരത്തിൻ ചോട്ടിലെ

ഈ പാറക്കെട്ടിൽ

ദേവിയുടെ ചൈതന്യമൊരു-

പുഷ്പമായ് വിടർന്നിരിക്കുന്നു.

കരിമ്പാറയിൽ കന്മദംപോൽ!

(എല്ലാ ദുർഘടങ്ങളിലും ദൈവത്തി​ന്റെ സാന്നിധ്യം. ആ ചൈതന്യമാണ് ജീവിതത്തിന്റെ ആധാരം.)

42

ആകാശം ആനന്ദത്തി​ന്റെ

ക്ഷേത്രമാകുന്നു.

ചന്ദ്രനെത്രയരികിലാണ്

എന്തു കമ്രമാം ഭാവന!

(ആകാശവും ചന്ദ്രനുമെല്ലാം കവിക്കെന്നും അരികിലാണ്. ആത്മപ്രചോദകമാണ്.)

43

വിവാഹമൊരു മധുരമായ തുടക്കമാണ്

ഒരു പ്രശ്നത്തിനുള്ള ദൈവിക പ്രതിവിധിയാണ്.

ഗൃഹ തപസ്യ!

(വിവാഹജീവിതം ദൈവത്തി​ന്റെ വരദാനമാണ്; ഒരനിവാര്യതയും മധുരമായ തുടക്കവുമാകുന്നു.)

44

കവിയുടെ മനസ്സ്

നന്ദവനികയാണ്.

രസനികേതനമാണ്.

ധർമത്തി​ന്റെ വഴിയിൽ

ആനന്ദനെവിടെയാണ് പാപം!

ദുഃഖം സുഖത്തി​ന്റെ ആത്മാവാണ്!

മൃതി അമൃതത്വത്തി​ന്റെയും!

(കവിയുടെ മനസ്സ് പൂന്തോപ്പും രസനികേതനവുമാണ്. എന്നും അവാച്യമായ രസാനുഭൂതി പകർന്നുകൊണ്ടിരിക്കും. ധർമത്തി​ന്റെ വഴിയിലാണ് അയാളുടെ സഞ്ചാരം, ആനന്ദഭിക്ഷുവി​ന്റെ ധർമപാതയിൽ പാപത്തിന് പ്രവേശമില്ലാത്തതുപോലെ സർഗാത്മകതയെന്നും പാപത്തെ അകറ്റുന്നു.)

45

എ​ന്റെ ഭക്തിയൊരു തീപ്പെട്ടിക്കൊള്ളിയും

നിങ്ങളൊരു തീപ്പെട്ടിക്കൂടുമാണ്.

എ​ന്റെ സമർപ്പണംകൊണ്ട്

സഹസ്ര ദീപങ്ങളെരിയുന്നു

അതിൻ ജ്യോതിസ്സാലീ വസുധയും!

(കവിയും സമൂഹവും പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിന് പ്രചോദനം. കവിയുടേത് സമർപ്പണമാണ്/ കവിതയാണ് ഭൂമിയെ പ്രകാശമാനമാക്കുന്നത്.)

46

ഹേ! മഹാകാളീ

ചൈനയിലെ രാക്ഷസനെ പിളർത്തുക.

47

മതി! മതി! അമ്മേ മതി!

ഈ ചൈനീസ് പിശാചിൻ മനം

നന്നായ് ഗ്രഹിച്ചു ഞാൻ!

48

യുദ്ധം! യുദ്ധം! യുദ്ധം!

ഹിമാലയൻ രാക്ഷസനരങ്ങിൽ

നൃത്തമാടുന്നു! പണം തരൂ;

ഓഹരി കൊടുത്തു തീർക്കുക.

(മൂന്ന് ചുട്ക്കുകളും ഇന്ത്യ-ചൈന യുദ്ധത്തി​ന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടത്. യുദ്ധത്തി​ന്റെ ഭീകരത -ചൈനയുടെ ഹിമാലയൻ രാക്ഷസീയത സൂചിതം.)

49

വിരഹത്തേക്കാൾ വലിയ ശിക്ഷയില്ല

സ്വയം കുത്തി കൊലപ്പെടുത്തിയ തെറ്റിന്

ത​ന്റെയടുത്തെത്തിയ അപരിചിത​ന്റെ

ശിക്ഷയിൽ യമൻ തോറ്റു!

(വിരഹാഗ്നിയിൽ സ്വയം ഹോമിക്കപ്പെടുന്നത് മരണത്തെക്കാൾ ഭീതിദമാണ്.)

50

എ​ന്റെ നഗ്നനേത്രങ്ങൾ പിടയ്ക്കുന്നുവോ

ഈ പൂച്ചെണ്ടി​ന്റെ നിറം

ഓ... അമ്മയുടെ ആലിംഗനം;

മുലപ്പാലി​ന്റെയിനിപ്പ്

ഐക്യത്തി​ന്റെ യോഗാമൃതം

അനുഗ്രഹത്തി​ന്റെയും!

51

അന്ന് പൂമാല

ഇന്ന് കല്ലേറ്

എന്തൊരു ഗ്രഹാചാരം

നാശമിയോട്ടം!

(ജീവിതയാത്ര മുലപ്പാലി​ന്റെ മധുരം നുണഞ്ഞുകൊണ്ട് തുടങ്ങിയതാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള യോഗമാണ് അതി​ന്റെ ധന്യത. ആ അകൽച്ച -പ്രപഞ്ചനിഷേധം വിപത്തുകൾ ക്ഷണിച്ചുവരുത്തും. പൂമാലകൾ കല്ലേറുകളായി പരിണമിക്കും.)

52

മ​ര​ങ്ങ​ൾ ത​ളി​ർ​ത്തു വ​ള​ര​ട്ടെ

കാ​ക്ക​യു​ടെ കൂ​ട്ട​ക്ക​ര​ച്ചി​ൽ

തെ​ക്കു​നി​ന്ന് ക​ുളി​ർ​കാ​റ്റ്

കൊ​ച്ചു പെ​ൺ​കു​ട്ടി​യു​ടെ

സ്നേ​ഹ​ത്താ​ൽ ജീ​വി​തം നി​റ​യു​ന്നു.

(നി​ഷ്ക​ള​ങ്ക​മാ​യ സ്നേ​ഹ​മാ​ണ് ജീ​വി​ത​ത്തെ ജീ​വി​ത​വ്യ​മാ​ക്കു​ന്ന​ത്. പ്ര​കൃ​തി​യി​ലും മ​നു​ഷ്യ​നി​ലും അ​തി​​ന്റെ ഭി​ന്ന ഭാ​വ​ങ്ങ​ൾ കാ​ണാം.)

53

അ​ല്ല: സു​ഹൃ​ത്തേ നി​ങ്ങ​ൾ

എ​ന്തു​കൊ​ണ്ട് ദൈ​വ​മല്ല?

(സു​ഹൃ​ത്ത് ദൈ​വ​മാ​ണെ​ന്ന സൂ​ച​ന​യും ഈ ​ചോ​ദ്യ​ത്തി​ലു​ണ്ട്. സൗ​ഹൃ​ദ​ത്തി​ലെ ആ​ത്മീ​യ​ത വ്യം​ഗ്യം.)

54

പി​ശു​ക്ക​നാ​യ ദൈ​വ​മൊ​രു

ദ​യാ​ര​ഹി​ത​മാം സൃ​ഷ്ടി

ഭീ​തി, ക്ഷ​യം, മ​ര​ണം

പ​ല​രെ​യും പു​ണ​രു​ന്നു

ഹൃ​ദ​യ​സ്തം​ഭ​നം

പ​ല​രെ​യും ഉ​മ്മ​വെ​ക്കു​ന്നു!

എ​ന്തൊ​രു പി​ശു​ക്ക​നാ​ണീ ദൈ​വം.

(ദൈ​വ​ത്തിന്റെ നീ​തി സ്നേ​ഹ​ത്തി​​ന്റേതാ​ണ്. ക്ഷേ​മ​ത്തി​​ന്റേ​താ​ണ്: മ​റി​ച്ചു​ള്ള​തെ​ല്ലാം ദ​യാരാ​ഹി​ത്യ​മാ​ണ്.)

55

രാ​ജാ​വും പു​രോ​ഹി​ത​നും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ

ആ​ദ്യ​ത്തെ വോ​ട്ടു പി​റ​ന്നു

എ​ന്തൊ​രു വി​സ്മ​യം!

(രാ​ജാ​വും പു​രോ​ഹി​ത​നും ഭി​ന്നി​പ്പി​​ന്റെ കാ​ര​ണം പ്ര​ജ​ക​ളെ​യും ദൈ​വ​ത്തെ​യും വി​ജ​യ​ത്തി​​ന്റെ ആ​ധാ​ര​മാ​ക്കു​ന്നു –സ്വാ​ർ​ഥ​ത​യു​ടെ​യും.)

56

ദൈ​വ​ത്തി​​ന്റെ ഭ​വ​നം

ഇ​വി​ടെ ഈ ​ഗു​ഹ​യു​ടെ തീ​ര​ത്താ​ണ്.

ഹി​മ​ഗി​രി ഇ​വി​ടെ ഉ​പ്പാ​ണ്

ഹ​രി​ദ്വാ​റി​​ന്റെ ക​ഥ​യി​താ!

വാ​രാ​ണ​സി ഇ​താ ഇ​വി​ടെ!

ഇ​താ ദ​ക്ഷി​ണേ​ശ്വ​റി​ലെ ഋ​ഷി​കേ​ശ്

സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള വ​ലി​യ ക​വാ​ടം രാ​മേ​ശ്വ​രം

ഇ​വി​ടെ​യു​ണ്ടെ​ല്ലാ തീ​ർ​ഥ​ങ്ങ​ളും

പു​ണ്യ​ഭൂ​മി​ക​ളി​ൽ സ​ർ​വ​ദേ​വ​താ​വ​താ​രം!

നി​ങ്ങ​ളെ​ന്താ​ണി​ത്ര​യും ദൂ​രെ?

പൂ​ർ​ണ​ത​യി​ല​പൂ​ർ​ണ​ത​യും

വെ​ളി​ച്ച​ത്തി​ലി​രു​ട്ടും സം​ഗ​മി​ക്കു​ന്നു!

(എ​ല്ലാ തീ​ർ​ഥസ്ഥ​ലി​ക​ളി​ലും ദൈ​വ​മു​ണ്ട്. ഈ ​വി​ചാ​ര​മാ​ണ് ന​മ്മെ ദൈ​വ​ത്തോ​ട​ടുപ്പി​ക്കു​ന്ന​ത്; അ​പൂ​ർ​ണ​ത​യി​ൽനി​ന്നും ഇ​രു​ട്ടി​ൽനി​ന്നും മോ​ചി​പ്പി​ക്കു​ന്ന​ത്.)

57

നീ ​എ​ന്നോ​ടൊ​പ്പ​മു​ണ്ടെ​ന്നോ​ർ​ക്കു​മ്പോ​ൾ

മ​ന​സ്സി​ലെ കോ​ട​മ​ഞ്ഞ് പെ​ട്ടെ​ന്ന് മാ​റും!

എ​ല്ലാ പി​രി​മു​റു​ക്ക​വു​മ​ക​ലും.

സ​മാ​ധാ​ന​മെ​നി​ക്കെ​പ്പൊ​ഴും

വി​ശ്വാ​സ​ത്തി​​ന്റെ ബ​ല​മാ​ണ്!

(ഈ​ശ്വ​ര​വി​ചാ​രം ജീ​വി​ത​ത്തി​​ന്റെ ബ​ല​മാ​ണ്: സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള പാ​ത​യാ​ണ​ത്.)

 

58

ഇ​പ്പോ​ൾ എ​നി​ക്ക​റി​യാം

എ​ന്തി​നാ​ണൊ​രു പു​രോ​ഹി​ത​ൻ,

എ​നി​ക്കും നി​ങ്ങ​ൾ​ക്കു​മി​ട​യി​ലെ​ന്ന്.

ന​മ്മു​ടെ സം​വാ​ദ​ങ്ങ​ളു​ടെ പൊ​രു​ൾ

ന്യാ​യ​മാ​യു​മ​റി​യാ​മ​വ​ന്!

(ദൈ​വ​ത്തി​നും മ​നു​ഷ്യ​നു​മി​ട​യി​ൽ ഒ​രു ഇ​ട​നി​ല​ക്കാ​ര​ൻ എ​ന്തി​നാ​ണ്? സാ​ക്ഷാ​ത്കാര​ത്തി​ന​ത് വി​ല​ങ്ങു​ത​ടി​യാ​ണ്.)

59

വീ​ടു മു​ഴു​വ​ൻ മു​ല്ല​പ്പൂ​ക്ക​ൾ

കാ​മു​ക​നി​ല്ലാ​ത്ത വീ​ടെ​ന്തി​ന്?

(കാ​മു​കി-കാ​മു​ക​ ഭാ​വ​ത്തി​​ന്റെ ഹൃ​ദ്യ​ത വ്യ​ഞ്ജി​ക്കു​ന്നു.)

60

ദു​ഃസ്വ​പ്നം;

എ​ന്താ​യാ​ലു​മ​ത് സ്വ​പ്ന​ത്തി​ൽ തു​ട​ര​ട്ടെ.

ക​ട്ടി​യു​ള്ള ച​ര​ടാ​ണെ​ങ്കി​ലും

അ​തെ​​ന്റെ മ​ന​സ്സി​ൽ വ​ള​ര​ട്ടെ.

(സ്വ​പ്നം ദു​ഃസ്വ​പ്ന​മാ​ണെ​ങ്കി​ലും മ​ന​സ്സി​ൽ വ​ള​ര​ണം. അ​തൊ​രു ക​രു​ത​ലാ​ണ്. അ​വ​ഗ​ണി​ക്ക​രു​ത്.)

61

ധ്യാ​നം ഗു​ണ​ന​മാ​ണ്

അ​ന​ന്ത​മാ​യ ധ്യാ​ന​ത്തി​ലൂ​ടെ

അ​ഹ​ങ്കാ​ര​ത്തി​​ന്റെ

അ​ഭാ​വ​ത്തെ ഗു​ണി​ച്ച്

അ​തി​നെ അ​ലി​യി​ക്കു​ക

ഉ​ജ്ജ്വ​ല​മാ​യ ജ്ഞാ​ന​ത്തി​ലേ​ക്ക്

ഭൂ​മി​യെ ക്ഷ​ണി​ക്കു​ക.

(ധ്യാ​ന​ത്തി​ലൂ​ടെ അ​ഹ​ങ്കാ​രനാ​ശ​വും ജ്ഞാ​ന​വും ഫ​ലം. ഭൂ​മി​യു​ടെ ര​ക്ഷ​ണ​വും.)

62

സ​ഹോ​ദ​രി​യു​ടെ വീ​ട്

എ​ത്ര മ​നോ​ഹ​രം

ഏ​തു വെ​യി​ലി​ലും

പെ​ങ്ങ​ളു​ടെ വീ​ട്

ത​ണു​പ്പാ​ണ്!

(സാ​ഹോ​ദ​ര്യ​ത്തി​​ന്റെ ത​ണു​പ്പ്.)

63

നി​ന്നെ​യോ​ർ​ക്കു​മ്പോ​ൾ

ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു.

നി​​ന്റെ കൃ​പ

പ​രി​ഹാ​സം മാ​ത്ര​മാ​ണ്.

(നി​ന്റെ കൃ​പ പ​രി​ഹാ​സ​മാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ഞാ​ൻ നി​ന​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്നു.)

64

മാ​ലാ​ഖ​മാ​ർ ഉ​റ്റു​നോ​ക്കു​ന്ന​തുപോ​ലെ

ഹേ... ​മ​നു​ജാ! ഇ​തു നി​ന​ക്കു​ള്ള​താ​ണ്.

മ​രി​ച്ച​വ​രു​ടെ വി​രു​ന്ന്

ഈ ​ച​ന്ദ്രോ​ദ​യം മാ​ത്ര​മാ​ണ്!

(മ​ര​ണം മാ​ലാ​ഖ​മാ​രെ​പ്പോ​ലെ​യാ​ണ്. ആ​ലിം​ഗ​നംചെ​യ്യാം. ച​ന്ദ്രോ​ദ​യ​ത്തി​​ന്റെ നി​ഷ്കള​ങ്കത​യി​ലാ​റാ​ടാം.)

മൊ​ഴി​മാ​റ്റം: ഡോ. ​എ.​എം. ശ്രീ​ധ​ര​ൻ

(അവസാനിച്ചു)

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.