ഗസ്സയിലെ 50,000 കുട്ടികൾക്ക് പോഷകാഹാരകുറവിന് ഉടൻ ചികിത്സ വേണമെന്ന് യു.എൻ

ഗസ്സ: ഗസ്സയിലെ 50,000 കുട്ടികൾക്ക് പോഷകാഹാരകുറവിന് അടിയന്തര ചികിത്സ വേണമെന്ന് ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ നടപടികൾ മൂലം ഗസ്സയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ സാധിക്കുന്നില്ലെന്നും ഏജൻസി അറിയിച്ചു.

ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ, വിനാശകരമായ സാഹചര്യമാണ് പ്രദേശത്ത് നിലനിൽക്കുന്നതെന്നും യു.എൻ ഏജൻസി കൂട്ടിച്ചേർത്തു. ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിൽ മാത്രമല്ല, അത് വിതരണം ചെയ്യുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് യുണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. മറ്റുള്ള യുദ്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടത് ഗസ്സയിലെ യുദ്ധത്തിലാണെന്നും യുനിസെഫ് വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം 10,000 കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളുമായ പോയ ട്രക്കിന് അനുമതി ലഭിച്ചില്ലെന്നും യുണിസെഫ് അറിയിച്ചു.

ഗ​സ്സ സി​റ്റി​യി​ൽ ഇ​സ്രാ​യേ​ൽ മൂ​ന്നു വീ​ടു​ക​ൾ​ക്കു​നേ​രെ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 28 പേ​ർ കൊ​ല്ല​പ്പെ​ട്ടിരുന്നു. ഡ​സ​ൻ ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ബ​ന്ദി​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യി അ​ൽ ഖ​സ്സാം ബ്രി​ഗേ​ഡ് അ​റി​യി​ച്ചു. റ​ഫ​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഒ​മ്പ​ത് ഫ​ല​സ്തീ​നി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

തെ​ക്ക​ൻ ഗ​സ്സ മു​ന​മ്പി​ലെ റ​ഫ ന​ഗ​ര​ത്തി​ന് പ​ടി​ഞ്ഞാ​റ് താ​ൽ അ​സ്-​സു​ൽ​ത്താ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ സൈ​നി​ക​രെ കൊല​പ്പെ​ടു​ത്തി​യ​താ​യി അ​ൽ ഖ​സ്സാം ബ്രി​ഗേ​ഡ്സ് അ​റി​യി​ച്ചു. ഇ​വ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ​വ​രെ​യും ​വ​ധി​ച്ച​താ​യും ഖ​സ്സാം ബ്രി​ഗേ​ഡ്സ് പ​റ​ഞ്ഞു.

തെ​ക്ക​ൻ ഇ​സ്രാ​യേ​ലി​ലെ സൂ​ഫ സൈ​നി​ക സൈ​റ്റി​നു​നേ​രെ​യും നെ​ത്സാ​രി​മി​ലെ ഇ​സ്രാ​യേ​ൽ ക​മാ​ൻ​ഡ് ആ​സ്ഥാ​ന​ത്തി​നു​നേ​രെ​യും ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും അ​വ​ർ അ​റി​യി​ച്ചു.​ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ നി​ന്ന് പി​ന്മാ​റി​യാ​ൽ മാ​ത്ര​മേ ബ​ന്ദി​മോ​ച​നം സാ​ധ്യ​മാ​കൂ​വെ​ന്ന് ഫ​ല​സ്തീ​ൻ ഇ​സ്‍ലാ​മി​ക് ജി​ഹാ​ദി​ന്റെ സാ​യു​ധ വി​ഭാ​ഗ​മാ​യ അ​ൽ-​ഖു​ദ്‌​സ് ബ്രി​ഗേ​ഡ്‌​സ് പ​റ​ഞ്ഞിരുന്നു.

Tags:    
News Summary - 50,000 Gaza children require urgent treatment for malnutrition: UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.