എഡ്ജിവുഡ്: മേരിലാൻഡിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇമ്മോർട്ടൻ ബിസിനസ് പാർക്കിലാണ് സംഭവം. അഡ്വാൻസ്ഡ് ഗ്രാനൈറ്റ് സൊല്യൂഷൻസ് ജീവനക്കാരാണ് മരിച്ചത്. 37കാരനായ റാദി ലബീബ് പ്രിൻസാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്്. ആക്രമി വ്യക്തികളെ കൃത്യമായി ലക്ഷ്യമിട്ട് വെടിവെക്കുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 8.20നാണ് സംഭവം. സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.