ക​മ​ല ഹാ​രി​സ്

സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

വാഷിങ്ടൺ: യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അമേിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥാനാർഥിയാകുന്നതിന് ആവശ്യമായ വിവിധ ഔദ്യോഗിക രേഖകളിൽ അവർ ഒപ്പു വെച്ചു. ഓരോ വോട്ടും നേടാൻ താൻ കഠിനാധ്വാനം ചെയ്യുമെന്നും നവംബറിൽ നടക്കുന്ന ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അവർ പറഞ്ഞു.

നവംബർ അഞ്ചിന് നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് ജോ ബൈഡൻ അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. തുടർന്ന് അദ്ദേഹമാണ് ​വൈസ് പ്രസിഡന്റ് ​കമല ഹാരിസിന്റെ പേരു നിർദേശിച്ചത്.

ഡെമോക്രാറ്റിക് സെനറ്റർമാരിൽ ഭൂരിപക്ഷത്തിന്റെയും അംഗീകാരം ലഭിച്ച കമല ഹാരിസിന് കഴിഞ്ഞ ദിവസം മുൻ പ്രസിഡന്റ് ബറാക് ഒബാമയും മിഷേലും പിന്തുണ അറിയിച്ചിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസിനെക്കാൾ യോഗ്യത മറ്റാർക്കും ഇല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Kamala Harris has officially announced her candidacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.