ഇന്ത്യൻ വിദ്യാർഥികളുടെ അറസ്​റ്റ്​; യു.എസിൽ നിന്ന്​ 30 പേർ മടങ്ങി

ഹൈദരാബാദ്​: ആ​ന്ധ്ര-​െതലങ്കാന സ്വദേശികളായ 30 വിദ്യാർഥികൾ അമേരിക്കയിൽ നിന്ന്​ മടങ്ങി. വ്യാജ സർവകലാശാലയിൽ പ്രവ േശനം നേടിയതിനെ തുടർന്ന്​ 129 ഇന്ത്യൻ വിദ്യാർഥികൾ യു.എസിൽ അറസ്​റ്റിലായ സാഹചര്യത്തിലാണ്​ ഇവരു​െട മടക്കം.

ഇവരും വ്യാജ സർവകലാശാലയിൽ പ്രവേശനം തേടിയിരുന്നുവെന്നും എന്നാൽ ഇവർക്കെതിരെ നോട്ടീസോ അറസ്​റ്റ്​ വാറണ്ടോ ഇല്ലെന്ന്​ അറസ്​റ്റിലായ വിദ്യാർഥികൾക്ക്​ വേണ്ടി പ്രവർത്തിക്കുന്ന തെലുഗു സംഘടന അറിയിച്ചു. തിരികെ പോരുക എന്നതാണ്​ ഇവർക്ക്​ മുന്നിലുള്ള ഏറ്റവും സുരക്ഷിതമായ മാർഗമെന്നും സംഘടന വ്യക്​തമാക്കി.

യു.എസിൽ അറസ്​റ്റിലായ 129 വിദ്യാർഥികളും തെലങ്കാന, ആന്ധ്രസ്വദേശികളാണ്​. ഇവർ അറസ്​റ്റിൽ തന്നെ തുടരുകയാണ്​. യു.എസ്​ അധികൃതർ രൂപീകരിച്ച വ്യാജ സർവകലാശാലയിൽ 600 വിദ്യാർഥികളാണ്​ പേര്​ രജിസ്​റ്റർ ചെയ്​തത്​. അതിൽ 90 ശതമാനവും ഇന്ത്യൻ വിദ്യാർഥികളും അവരിൽ 80 ശതമാനവും ആന്ധ്ര- തെലങ്കാന സ്വദേശികളുമാണ്​. വിസ തട്ടിപ്പിൽ റിക്രൂട്ടർമാറായി പ്രവർത്തിച്ച എട്ട്​ വിദ്യാർഥികളും അറസ്​റ്റിലായിട്ടുണ്ട്​.

Tags:    
News Summary - 30 Students Return To Andhra, Telangana From US -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.