വാഷിങ്ടൺ: അമേരിക്ക നടത്തുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെ നേർസാക്ഷ്യമായി ക്യൂബയിലെ ഗ്വണ്ടാനമോ തടവറകളിൽ കഴിയുന്നവർക്ക് വിമോചനം ഇന്നും സ്വപ്നം മാത്രമാണ്. വിചാരണയോ കുറ്റപത്രമോ ഇല്ലാതെ ഒന്നര പതിറ്റാണ്ടിലേറെയായി തുറുങ്കിലടക്കപ്പെട്ടവർ. ചെയ്ത തെറ്റ് എന്തെന്ന് തങ്ങളെ പിടികൂടിയവർക്കുപോലും നിശ്ചയമില്ലാത്തവർ. സ്വതന്ത്രജീവിതം നിഷേധിക്കപ്പെെട്ടങ്കിലും കലയെ കൂട്ടുപിടിച്ച് പുറംലോകത്തോട് സംവദിക്കാൻ ഇവർ രംഗത്തെത്തിയതും അത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതും കൗതുകത്തോടെ കാതോർക്കുകയാണിന്ന് ലോകം.
അമേരിക്കൻ നഗരമായ മൻഹാട്ടനിൽ ആഴ്ചകൾക്ക് മുമ്പ് ആരംഭിച്ച പ്രദർശനത്തിൽ ഗ്വണ്ടാനമോ തടവുകാർ വരച്ച 36 പെയിൻറിങ്ങുകളുടെ പ്രദർശനം വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു. എട്ടു തടവുകാരുടെതാണ് രചനകൾ. ഇവരിൽ നാലുപേർ അടുത്തിടെയായി പുറത്തിറങ്ങിയവരാണ്. അവശേഷിച്ചവർ അകത്തുതന്നെ കഴിയുന്നവരും. ജോൺ ജെയ് കോളജ് ഒാഫ് ക്രിമിനൽ ജസ്റ്റിസിൽ നടക്കുന്ന പ്രദർശനം ജനുവരി അവസാനംവരെ നീണ്ടുനിൽക്കും. അമേരിക്കൻ സർക്കാറിനെ വിമർശിക്കുന്നില്ലെന്ന സൈനിക അംഗീകാരം നേടിയ ചിത്രങ്ങളായിട്ടും സാംസ്കാരിക ലോകത്ത് ഇവ പുതിയ അലകൾ ഉയർത്തിത്തുടങ്ങിയതോടെ കഴിഞ്ഞ ദിവസം യു.എസ് പ്രതിരോധ വകുപ്പായ പെൻറഗൺ ഇനിയൊരിക്കലും സമാനമായ പ്രദർശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇനിമേലിൽ ഗ്വണ്ടാനമോ തടവുകാരുടെ ചിത്രങ്ങൾ യു.എസ് സർക്കാറിെൻറ സ്വത്തായിരിക്കുമെന്നും പൊതുപ്രദർശനത്തിന് അനുവദിക്കില്ലെന്നുമാണ് തീരുമാനം. നേരേത്ത തടവുകാർക്ക് തങ്ങളുടെ അഭിഭാഷകർ വഴി പുറംലോകത്ത് എത്തിക്കാൻ അനുവാദമുണ്ടായിരുന്നതാണ് വിലക്കുന്നത്. ഇതിന് കാരണമൊന്നും വ്യക്തമാക്കുന്നില്ലെങ്കിലും ഇതുവഴി പുതിയ പ്രതിഷേധത്തിന് വഴിവെക്കുമോ എന്നതാണ് ആശങ്ക. 41പേരാണ് ഇപ്പോഴും ഗ്വണ്ടാനമോയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.