കോവിഡ്​: യു.എസിൽ മരണം ലക്ഷം കടന്നു

ന്യൂയോർക്ക്​: യു.എസിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം ലക്ഷം കടന്നു. 1,00,579 പേരാണ്​ ഇതിനോടകം യു.എസിൽ കോവിഡ്​ മൂലം മരണമടഞ്ഞത്. 11,44,727 പേർ നിലവിൽ ചികിത്സയിലാണ്​. ഇതിൽ 17,158 പേരുടെ സ്​ഥിതി അതീവ ഗുരുതരമാണ്​. 479,969 പേരാണ്​ രോഗമുക്തി നേടിയത്​. ലോകത്താകമാനം കോവിഡ്​ മരണം മൂന്നര ലക്ഷം കടന്നു. 352,168 പേർക്കാണ്​ ലോകത്ത്​ മഹാമാരിമൂലം ജീവൻ നഷ്​ടമായത്​. 

ന്യൂയോർക്ക്​ നഗരത്തിലാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച്​ മരിച്ചത്​​. 29,451 ആളുകളാണ്​ ന്യൂയോർക്കിൽ മാത്രം മരിച്ചത്​. ന്യൂജേഴ്​സി (11,197), മസാചുസെറ്റ്​സ്​ (6473), പെൻസിൽവാനിയ (5194), മിഷിഗൺ (5266), കാലിഫോർണിയ (3852), കണക്​റ്റികട്ട്​ (3769) എന്നിങ്ങനെയാണ്​ മറ്റ്​ സ്​റ്റേറ്റുകളിലെ മരണനിരക്ക്​. 

അതേ സമയം 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർ കോവിഡ്​ ബാധിച്ച്​ മരിക്കുന്ന രാജ്യമായി ബ്രസീൽ മാറി. കഴിഞ്ഞ ദിവസം 807 പേരാണ്​ ബ്രസീലിൽ മരിച്ചത്​. നേരത്തെ 620 പേർ മരിച്ച യു.എസിലായിരുന്നു ഒരുദിവസം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്​. കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ യു.എസിന്​ പിന്നിൽ രണ്ടാം സ്​ഥാനത്താണ്​ ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ. 392,360 കേസുകളാണ്​ ബ്രസീലിൽ റിപ്പോർട്ട്​ ചെയ്​തത്​. 24,549 ​പേർ മരിച്ചു​. 

Tags:    
News Summary - covid death toll in us passed one lakh- world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.