കോവിഡ്: യു.എസിൽ മരണം ലക്ഷം കടന്നു
text_fieldsന്യൂയോർക്ക്: യു.എസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലക്ഷം കടന്നു. 1,00,579 പേരാണ് ഇതിനോടകം യു.എസിൽ കോവിഡ് മൂലം മരണമടഞ്ഞത്. 11,44,727 പേർ നിലവിൽ ചികിത്സയിലാണ്. ഇതിൽ 17,158 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്. 479,969 പേരാണ് രോഗമുക്തി നേടിയത്. ലോകത്താകമാനം കോവിഡ് മരണം മൂന്നര ലക്ഷം കടന്നു. 352,168 പേർക്കാണ് ലോകത്ത് മഹാമാരിമൂലം ജീവൻ നഷ്ടമായത്.
ന്യൂയോർക്ക് നഗരത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച് മരിച്ചത്. 29,451 ആളുകളാണ് ന്യൂയോർക്കിൽ മാത്രം മരിച്ചത്. ന്യൂജേഴ്സി (11,197), മസാചുസെറ്റ്സ് (6473), പെൻസിൽവാനിയ (5194), മിഷിഗൺ (5266), കാലിഫോർണിയ (3852), കണക്റ്റികട്ട് (3769) എന്നിങ്ങനെയാണ് മറ്റ് സ്റ്റേറ്റുകളിലെ മരണനിരക്ക്.
അതേ സമയം 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിക്കുന്ന രാജ്യമായി ബ്രസീൽ മാറി. കഴിഞ്ഞ ദിവസം 807 പേരാണ് ബ്രസീലിൽ മരിച്ചത്. നേരത്തെ 620 പേർ മരിച്ച യു.എസിലായിരുന്നു ഒരുദിവസം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ യു.എസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ. 392,360 കേസുകളാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്. 24,549 പേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.