ഖാസിം സുലൈമാനിയെ വധിച്ച ‘ഡാർക്ക് പ്രിൻസ്’ വിമാനപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഖാസിം സുലൈമാനിയെ വധിച്ച ‘ഡാർക്ക് പ്രിൻസ്’ വിമാനപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

തെഹ്റാൻ: ഉസാമ ബിൻ ലാദനെയും ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെയും വധിച്ച സി.ഐ.എ ഉന്നത ഉദ്യോഗസ്ഥൻ വിമാനപകടത്തിൽ കൊല് ലപ്പെട്ടതായി റിപ്പോർട്ട്. ഇയാൾ സഞ്ചരിച്ച നിരീക്ഷണ വിമാനം അഫ്ഗാനിസ്താനിലെ ഗസ്നിയിൽ വെച്ച് തകർന്നെന്നാണ് റിപ് പോർട്ട്. ഇറാൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം അഫ്ഗാനിൽ യാത്രാ വിമാനം തകർന്നതായി റിപ്പോർട്ട ുകളുണ്ടായിരുന്നു. അഫ്ഗാൻ ഇത് പിന്നീട് നിഷേധിച്ചു. എന്നാൽ തകർന്നത് യു.എസ് വിമാനമാണെന്ന് പിന്നീട് സ്ഥിരീകരിക്ക ുകയുണ്ടായി.

സി‌.ഐ‌.എയിലെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കൽ ഡി ആൻഡ്രിയ കൊല്ലപ്പെട്ടതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. “ഡാർക്ക് പ്രിൻസ്”, “ആയതുല്ല മൈക്ക്” എന്നും ഇയാൾ അറിയപ്പെടുന്നുണ്ട്. “ഡാർക്ക് പ്രിൻസ്” കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടി.വി അവകാശപ്പെട്ടു.
2017ലാണ് ട്രംപ് ഭരണകൂടം ഇറാനിലെ സി‌.ഐ‌.എ തലവനായി ഇയാളെ നിയമിച്ചത്. യു.എസ് വിദേശനയത്തെക്കുറിച്ചുള്ള വെറ്ററൻസ് ടുഡേ എന്ന വെബ്‌സൈറ്റും റഷ്യൻ രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡി ആൻഡ്രിയ കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ടു.

ആയിരക്കണക്കിന് തീവ്രവാദികളെയും നൂറുകണക്കിന് സാധാരണക്കാരെയും കൊന്നൊടുക്കിയ അമേരിക്കയുടെ അഫ്ഗാനിലെ ഡ്രോൺ ആക്രമണങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നതും ഡി ആൻഡ്രിയ ആയിരുന്നു. സുലൈമാനിക്കെതിരായ ഡ്രോൺ ആക്രമണത്തിൻെറ സൂത്രധാരൻ ഡി ആൻഡ്രിയ ആണെന്ന് ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഈ റിപ്പോർട്ടുകളോട് യു.എസ് പ്രതികരിച്ചിട്ടില്ല. അമേരിക്കയുടെ ബോംബാർഡിയർ ഇ -11 എ വിമാനം തകർന്നതായി അഫ്ഗാനിലെ യു.എസ് സൈനിക വക്താവ് കേണൽ സോണി ലെഗെറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൻെറ അവശിഷ്ടങ്ങൾ അമേരിക്ക കണ്ടെടുത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ സി.ഐ.എ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ആദ്യം അവകാശപ്പെട്ടത് താലിബാനാണ്. അപകടത്തിൽ ഒന്നിലധികം സി.ഐ.എ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന് താലിബാൻ വക്താവ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ മരിച്ചവരുടെ പേരുകളോ എണ്ണമോ റാങ്കോ വ്യക്തമാക്കിയിട്ടില്ല. അപകടങ്ങളിൽ രണ്ട് മുതൽ ഏഴ് വരെ പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.


Tags:    
News Summary - CIA man ‘Dark Prince’ behind Soleimani attack killed in crash?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.