കോവിഡ്​-19 ചൈനക്ക്​ പുറത്തേക്ക്​ അതിവേഗം പടരുന്നു; ഇറാനിൽ 210 മരണം

ബെയ്​ജിങ്​: ചൈനയിൽ നിന്നും പടർന്നു പിടിച്ച കോവിഡ്​ 19 മറ്റു രാജ്യങ്ങളിലേക്കും പടർന്നുകയറുന്നു. യൂറോപ്യൻ രാജ ്യങ്ങളിൽ ഉൾപ്പെടെ 57ഓളം രാജ്യങ്ങളിൽ കൊറോണ പടർന്നുപിടിച്ചത്​ ആ​േഗാള സാമ്പത്തിക രംഗത്തെയും പ്രതിസന്ധിയിലാക് കിയിട്ടുണ്ട്​. വൈറസ്​ ബാധയിൽ ലോകാരോഗ്യ സംഘടന ആശങ്ക പങ്കുവെച്ചു. ചൈനക്ക്​ പുറത്ത്​ അതിവേഗം പടരുന്ന സാഹചര്യമ ാണ്​ നിലവിലുള്ളത്​. ലോകമെമ്പാടും പടരുന്ന ആഗോള ദുരന്തമായി കൊറോണ മാറിയെന്നും അവർ അറിയിച്ചു.

ഇറ്റലി​ യിലേക്ക്​ യാത്ര ചെയ്യുന്നതിന്​ മുന്നറിയിപ്പ്​
ഇറ്റലിയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നതിനെ തുടർ ന്ന്​ യു.എസ്​ സ​്​റ്റേറ്റ്​ വിഭാഗം അവിടേക്ക്​ യാത്രചെയ്യുന്നവർക്കായി മുന്നറിയിപ്പ്​ നൽകി. വൈറസ്​ ഉത്​ഭവ കേന് ദ്രമായ ചൈനയി​​േലക്കും അവിടെനിന്ന്​ ഇറ്റലിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും സഞ്ചരിക്കുന്നവരുമായി അടുത്തിടപെടാനുളള സാഹചര്യമുണ്ട്​. ഇത്​ ഇറ്റലിയിൽ​ ഉൾപ്പെടെ വൈറസ്​ പടരാൻ കാരണമായതായും യു.എസ്​ സ്​റ്റേറ്റ്​ വിഭാഗം അറിയിച്ചു. ഇതുവരെ ഇറ്റലിയിൽ 650 കൊറോണ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 17 പേർ മരിക്കുകയും ചെയ്​തു. ഉത്​ഭവ കേന്ദ്രമായ ചൈനയെ കൂടാതെ വൈറസ്​ പടർന്നു പിടിച്ച രാജ്യമാണ്​ ഇറ്റലി.

ചൈനയിൽ മരണം 2836 ആയി
ചൈനയിൽ വെള്ളിയാഴ്​ച 47പേർ മരിച്ചതായി ചൈനീസ്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2836 പേരാണ്​ ഇതുവരെ രാജ്യത്ത്​ മരിച്ചത്​. 427പുതിയ കേസുകൾ റിപ്പോർട്ട്​ ​ചെയ്​തു. ലോകമെമ്പാടും ഇതുവരെ 83,000 പേർക്കാണ്​ കൊറോണ ബാധിച്ചത്​. ഇതിൽ ചൈനയിൽ മാത്രം 79,251 പേർക്കും.

ദക്ഷിണ കൊറിയയിൽ പുതുതായി 594 പേർക്ക്​ വൈറസ്​ ബാധ
ദക്ഷിണ കൊറിയയിൽ പുതുതായി 594 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതായി കൊറിയ സെ​േൻറർസ്​ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​ പ്രിവൻഷൻ (കെ.സി.ഡി.സി) അറിയിച്ചു. ഇതുവരെ 2931 പേർക്കാണ്​ ഇവിടെ കൊറോണ ബാധിച്ചത്​.

കാലിഫോർണിയയിൽ വീണ്ടും കൊറോണ
യു.എസിലെ കാലിഫോർണിയയിൽ രണ്ടാമതൊരാൾക്ക്​ കൂടി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. രാജ്യത്തിന്​ പുറത്തേക്ക്​ പോകാത്ത ഒരാൾക്കാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ യു.എസ്​ ആരോഗ്യ വിഭാഗം ഡയറക്​ടർ അറിയിച്ചു. കൊറോണ ബാധിച്ച സ്​ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

ജപ്പാനിൽ രണ്ടു ദക്ഷിണ കൊറിയക്കാർക്ക്​ കൊറോണ ബാധ
ഇന്ത്യക്കാരടക്കം 3711 പേരുമായി യോ​േകാഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദ കപ്പൽ ഡയമണ്ട്​ പ്രിൻസസിൽ രണ്ടു​ ദക്ഷിണാഫ്രിക്കക്കാർക്ക്​ കൂടി കൊറോണ ബാധ സ്​ഥിരീകരിച്ചു. ജപ്പാനിൽ ചികിത്സയിലാണ്​ രണ്ടുപേരുമെന്ന്​ ജപ്പാൻ ആരോഗ്യവിഭാഗം അറിയിച്ചു.

ഇറാനിൽ 210 മരണം
കൊറോണ ബാധിച്ച്​ ഇറാനിൽ മരിച്ചവരുടെ എണ്ണം 210 ആയി. രാജ്യ തലസ്​ഥാനമായ തെഹ്​റാനിലാണ്​ കൂടുതൽ പേർക്കും കൊറോണ ബാധിച്ചിരിക്കുന്നത്​. അതേസമയം 34 പേരാണ്​ രോഗം ബാധിച്ച്​ മരിച്ചതെന്ന്​ ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്​ചയിലെ പ്രാർഥനകൾക്ക്​ ഉൾപ്പെടെ ഇവിടെ നിരോധനം ഏർപ്പെടുത്തി. ഇറാനിലെ വൈറസ്​ ബാധയുടെ ഉത്​ഭവം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈസ്​ പ്രസിഡൻറ്​ മസൗമെ എബ്​തെക്കർ, ആരോഗ്യമന്ത്രി ഇറാജ്​ ഹരീർച്ചി എന്നിവർക്കും രണ്ട്​ പാർല​െമൻറ്​ അംഗങ്ങൾക്കും കഴിഞ്ഞദിവസം കൊറോണ സ്​ഥിരീകരിച്ചിരുന്നു. 500ൽ അധികം പേർക്കാണ്​ രാജ്യത്ത്​ കൊറോണ ബാധിച്ചത്​.

Tags:    
News Summary - corona virus outbreak bigger- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.