കോവിഡ്-19 ചൈനക്ക് പുറത്തേക്ക് അതിവേഗം പടരുന്നു; ഇറാനിൽ 210 മരണം
text_fieldsബെയ്ജിങ്: ചൈനയിൽ നിന്നും പടർന്നു പിടിച്ച കോവിഡ് 19 മറ്റു രാജ്യങ്ങളിലേക്കും പടർന്നുകയറുന്നു. യൂറോപ്യൻ രാജ ്യങ്ങളിൽ ഉൾപ്പെടെ 57ഓളം രാജ്യങ്ങളിൽ കൊറോണ പടർന്നുപിടിച്ചത് ആേഗാള സാമ്പത്തിക രംഗത്തെയും പ്രതിസന്ധിയിലാക് കിയിട്ടുണ്ട്. വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടന ആശങ്ക പങ്കുവെച്ചു. ചൈനക്ക് പുറത്ത് അതിവേഗം പടരുന്ന സാഹചര്യമ ാണ് നിലവിലുള്ളത്. ലോകമെമ്പാടും പടരുന്ന ആഗോള ദുരന്തമായി കൊറോണ മാറിയെന്നും അവർ അറിയിച്ചു.
ഇറ്റലി യിലേക്ക് യാത്ര ചെയ്യുന്നതിന് മുന്നറിയിപ്പ്
ഇറ്റലിയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നതിനെ തുടർ ന്ന് യു.എസ് സ്റ്റേറ്റ് വിഭാഗം അവിടേക്ക് യാത്രചെയ്യുന്നവർക്കായി മുന്നറിയിപ്പ് നൽകി. വൈറസ് ഉത്ഭവ കേന് ദ്രമായ ചൈനയിേലക്കും അവിടെനിന്ന് ഇറ്റലിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും സഞ്ചരിക്കുന്നവരുമായി അടുത്തിടപെടാനുളള സാഹചര്യമുണ്ട്. ഇത് ഇറ്റലിയിൽ ഉൾപ്പെടെ വൈറസ് പടരാൻ കാരണമായതായും യു.എസ് സ്റ്റേറ്റ് വിഭാഗം അറിയിച്ചു. ഇതുവരെ ഇറ്റലിയിൽ 650 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 17 പേർ മരിക്കുകയും ചെയ്തു. ഉത്ഭവ കേന്ദ്രമായ ചൈനയെ കൂടാതെ വൈറസ് പടർന്നു പിടിച്ച രാജ്യമാണ് ഇറ്റലി.
ചൈനയിൽ മരണം 2836 ആയി
ചൈനയിൽ വെള്ളിയാഴ്ച 47പേർ മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2836 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. 427പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടും ഇതുവരെ 83,000 പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ ചൈനയിൽ മാത്രം 79,251 പേർക്കും.
ദക്ഷിണ കൊറിയയിൽ പുതുതായി 594 പേർക്ക് വൈറസ് ബാധ
ദക്ഷിണ കൊറിയയിൽ പുതുതായി 594 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കൊറിയ സെേൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (കെ.സി.ഡി.സി) അറിയിച്ചു. ഇതുവരെ 2931 പേർക്കാണ് ഇവിടെ കൊറോണ ബാധിച്ചത്.
കാലിഫോർണിയയിൽ വീണ്ടും കൊറോണ
യു.എസിലെ കാലിഫോർണിയയിൽ രണ്ടാമതൊരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തിന് പുറത്തേക്ക് പോകാത്ത ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് യു.എസ് ആരോഗ്യ വിഭാഗം ഡയറക്ടർ അറിയിച്ചു. കൊറോണ ബാധിച്ച സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
ജപ്പാനിൽ രണ്ടു ദക്ഷിണ കൊറിയക്കാർക്ക് കൊറോണ ബാധ
ഇന്ത്യക്കാരടക്കം 3711 പേരുമായി യോേകാഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദ കപ്പൽ ഡയമണ്ട് പ്രിൻസസിൽ രണ്ടു ദക്ഷിണാഫ്രിക്കക്കാർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ജപ്പാനിൽ ചികിത്സയിലാണ് രണ്ടുപേരുമെന്ന് ജപ്പാൻ ആരോഗ്യവിഭാഗം അറിയിച്ചു.
ഇറാനിൽ 210 മരണം
കൊറോണ ബാധിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 210 ആയി. രാജ്യ തലസ്ഥാനമായ തെഹ്റാനിലാണ് കൂടുതൽ പേർക്കും കൊറോണ ബാധിച്ചിരിക്കുന്നത്. അതേസമയം 34 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചയിലെ പ്രാർഥനകൾക്ക് ഉൾപ്പെടെ ഇവിടെ നിരോധനം ഏർപ്പെടുത്തി. ഇറാനിലെ വൈറസ് ബാധയുടെ ഉത്ഭവം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈസ് പ്രസിഡൻറ് മസൗമെ എബ്തെക്കർ, ആരോഗ്യമന്ത്രി ഇറാജ് ഹരീർച്ചി എന്നിവർക്കും രണ്ട് പാർലെമൻറ് അംഗങ്ങൾക്കും കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. 500ൽ അധികം പേർക്കാണ് രാജ്യത്ത് കൊറോണ ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.