തെഹ്റാൻ: ശാസ്ത്രജ്ഞർക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തിയാലും ആണവ പരീക്ഷണവുമായി മുന്നോട്ടുപോകുമെന്ന് ഇറാൻ. യു.എസ് നടപടി അവരുടെ ശത്രുതപരമായ മനോഭാവത്തിെൻറ തുടർച്ചയാണെന്ന് ആണവോർജ വികസന വകുപ്പിനെ ഉദ്ധരിച്ച് ദേശീയ ടി.വി ചാനൽ റിപ്പോർട്ട് ചെയ്തു.
നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ആണ പരീക്ഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. ബുധനാഴ്ചയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രണ്ട് ഇറാൻ ശാസ്ത്രജ്ഞർക്ക് ഉപരോധം ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.