മൂസിലിലെ ഐ.എസ് സൈനികത്താവളത്തില്‍ യു.എസ് നിര്‍മിത മിസൈല്‍

മൂസിലിലെ ഐ.എസ് സൈനികത്താവളത്തില്‍ യു.എസ് നിര്‍മിത മിസൈല്‍

ബഗ്ദാദ്: മൂസിലില്‍ ഐ.എസിന്‍െറ സൈനികത്താവളത്തില്‍ നിരവധി യു.എസ് നിര്‍മിത മിസൈലുകള്‍ കണ്ടത്തെി. പ്രദേശവാസികള്‍ വിവരം നല്‍കിയതനുസരിച്ച് ഇറാഖ് സൈന്യം നടത്തിയ തിരച്ചിലിലാണ് തെക്കന്‍ മേഖലയിലെ അല്‍ശൗറയില്‍നിന്ന് മിസൈലുകള്‍ കണ്ടെടുത്തത്.

നേരത്തേ അന്‍ബാര്‍ പ്രവിശ്യയില്‍നിന്ന് യു.എസ് നിര്‍മിത മിസൈലുകള്‍ കണ്ടെടുത്തിരുന്നു. തല്‍ അഫാര്‍ മേഖലയില്‍ രണ്ടു ദിവസം മുമ്പ് ഐ.എസ് യു.എസ് നിര്‍മിത ആയുധങ്ങള്‍ പ്രയോഗിച്ചതായി സൈന്യം വെളിപ്പെടുത്തുകയും ചെയ്തു.

അന്‍ബാര്‍ പ്രവിശ്യയില്‍ ഐ.എസ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന സഖ്യസേനക്ക് യു.എസ് ഹെലികോപ്ടര്‍ വഴി ആയുധങ്ങള്‍ നല്‍കിയതായി 2015 ആഗസ്റ്റില്‍ ഇറാഖ് സൈനിക മേധാവി വെളിപ്പെടുത്തിയിരുന്നു.  ഈ ആയുധങ്ങള്‍ അബദ്ധവശാല്‍ ഐ.എസിന്‍െറ കൈകളിലേക്ക് എത്തിപ്പെട്ടതാകാമെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ കരുതുന്നത്.

Tags:    
News Summary - is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.