സോൾ: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട സാംസങ് മേധാവികളിലൊരാളായ ലീ ജെ യോങ്ങിനെ ദക്ഷിണ കൊറിയൻ കോടതി മോചിപ്പിച്ചു. നാലുവർഷം തടവുശിക്ഷ വിധിക്കപ്പെട്ട ഇദ്ദേഹത്തിെൻറപേരിലുള്ള വിവിധ കേസുകൾ തള്ളിയാണ് കോടതി മോചനത്തിന് വഴിയൊരുക്കിയത്. സാംസങ് ഇലക്േട്രാണിക്സ് എന്ന കമ്പനിയുടെ വൈസ് ചെയർമാൻ ഒരു വർഷത്തോളമായി ജയിലിൽ കഴിയുകയായിരുന്നു.
മുൻ ദക്ഷിണ കൊറിയൻ പ്രസിഡൻറ് പാർക് ഗ്യൂൻ ഹെ ഉൾപ്പെട്ട അഴിമതിക്കേസിലാണ് അപ്പീൽ കോടതി വിധി വന്നത്. കമ്പനിയുടെ ആവശ്യത്തിന് സർക്കാർ സഹായം നൽകിയതിന് പകരമായി പണം നൽകിയതായാണ് കേസ്. കോളിളക്കം സൃഷ്ടിച്ച കേസിനെ തുടർന്ന് പാർകിന് പ്രസിഡൻറ് സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളിൽ അപ്പീൽ കോടതി വിധി രാജ്യത്ത് വീണ്ടും പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാംസങ് ഗ്രൂപ് ചെയർമാൻ ലീ കുൻ ഹീയുടെ മകനാണ് ലീ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പൊലീസ് പിടിയിലായ ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. കേസിൽ കമ്പനിയിലെ മറ്റു ചിലരും ശിക്ഷിക്കപ്പെട്ടിരുന്നു. ജയിലിലായിരിക്കുേമ്പാഴും കമ്പനിയുടെ നിയന്ത്രണം ലീയ്ക്ക് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.