കൊളംബോ: രാഷ്ട്രീയ പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ പ്രസിഡൻറ് മൈത്രിപാല സിര ിസേനക്കും അദ്ദേഹം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച മഹിന്ദ രാജപക്സക്കും പാർലമെൻ റിൽ തിരിച്ചടി. പാർലമെൻറിൽ നടന്ന വിശ്വാസ വോെട്ടടുപ്പിൽ പ്രസിഡൻറ് പുറത്താക്കി യ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വ്യക്തമായ വിജയം നേടി. 225 അംഗ പാർലമെൻറിൽ 117 അംഗങ്ങളുടെ പിന്തുണയിലാണ് വിക്രമസിംഗെ ഭൂരിപക്ഷം തെളിയിച്ചത്.
സിരിസേനയെയും രാജപക്സയെയും അനുകൂലിക്കുന്നവരുടെ ബഹിഷ്കരണത്തിനിടയിലാണ് പാർലമെൻറിൽ വിശ്വസ വോെട്ടടുപ്പ് അരങ്ങേറിയത്. ഒക്ടോബർ 26നാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിലേക്ക് തള്ളിയിട്ട് സിരിസേന, വിക്രമസിംഗെയെ പുറത്താക്കി രാജപ്കസയെ പ്രധാനമന്ത്രിയായി നിയമിച്ചത്. പിന്നാലെ പാർലമെൻറും പിരിച്ചുവിട്ട പ്രസിഡൻറ് ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.
എന്നാൽ, പാർലമെൻറ് പിരിച്ചുവിട്ട നടപടിയും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും സുപ്രീംകോടതി റദ്ദാക്കി. പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള രാജപക്സയുടെ ശ്രമം വിജയിച്ചതുമില്ല. ഇതിനു പിന്നാലെയാണ് വിക്രമസിംഗെ പാർലമെൻറിൽ ഭൂരിപക്ഷം തെളിയിച്ചത്.
അതിനിടെ, രാജപക്സ പ്രധാനമന്ത്രിയായി തുടരുന്നതിനെ 122 എം.പിമാർ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് അപ്പീൽ കോടതി ജനുവരി 16ലേക്ക് മാറ്റി. നേരത്തേ ഡിസംബർ മൂന്നിന് രാജപക്സ പ്രധാനമന്ത്രിയായി തുടരുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.