ന്യൂയോർക്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേൽ താമസകേന്ദ്രങ്ങളുമ ായി വാണിജ്യബന്ധം പുലർത്തുന്ന 112 കമ്പനികളുടെ പട്ടിക ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ക മീഷൻ ഓഫിസ് പുറത്തുവിട്ടു. അമേരിക്കയുടെ എതിർപ്പ് കാരണം ആദ്യം പുറത്തുവിടാതിരുന്ന സ്ഥാപനങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. ഇസ്രായേലിലെ 94 സ്ഥാപനങ്ങളും ആറ് രാജ്യങ്ങളിെല 18 കമ്പനികളും ഉൾപ്പെട്ടതാണ് പട്ടിക.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, നെതർലൻഡ്സ്, ലക്സംബർഗ്, തായ്ലൻഡ്, ബ്രിട്ടൻ രാജ്യങ്ങളിെല കമ്പനികളാണ് വ്യാപാരബന്ധം സ്ഥാപിച്ചത്. മോട്ടോറോള, ട്രിപ് അഡ്വൈസർ, ജനറൽ മിൽസ്, ഇഗിസ് റെയിൽ, എയർബിഎൻബി എന്നിവ പട്ടികയിലുണ്ട്. അധിനിവേശ കേന്ദ്രങ്ങളിെല പ്രവർത്തനം കമ്പനികൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.