വെസ്റ്റ്ബാങ്കിലെ അധിനിവേശം: വ്യാപാരബന്ധം 112 കമ്പനികൾക്ക്
text_fieldsന്യൂയോർക്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേൽ താമസകേന്ദ്രങ്ങളുമ ായി വാണിജ്യബന്ധം പുലർത്തുന്ന 112 കമ്പനികളുടെ പട്ടിക ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ക മീഷൻ ഓഫിസ് പുറത്തുവിട്ടു. അമേരിക്കയുടെ എതിർപ്പ് കാരണം ആദ്യം പുറത്തുവിടാതിരുന്ന സ്ഥാപനങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. ഇസ്രായേലിലെ 94 സ്ഥാപനങ്ങളും ആറ് രാജ്യങ്ങളിെല 18 കമ്പനികളും ഉൾപ്പെട്ടതാണ് പട്ടിക.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, നെതർലൻഡ്സ്, ലക്സംബർഗ്, തായ്ലൻഡ്, ബ്രിട്ടൻ രാജ്യങ്ങളിെല കമ്പനികളാണ് വ്യാപാരബന്ധം സ്ഥാപിച്ചത്. മോട്ടോറോള, ട്രിപ് അഡ്വൈസർ, ജനറൽ മിൽസ്, ഇഗിസ് റെയിൽ, എയർബിഎൻബി എന്നിവ പട്ടികയിലുണ്ട്. അധിനിവേശ കേന്ദ്രങ്ങളിെല പ്രവർത്തനം കമ്പനികൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.