മെഡിറ്ററേനിയനിൽ അഭയാർഥി ബോട്ട്​ മുങ്ങി 41 മരണം

റോം: ഇറ്റാലിയൻ ദ്വീപായ ലാംപെഡുസ ലക്ഷ്യമിട്ട്​ ടുണീഷ്യയിലെ എസ്​ഫാക്​സിൽനിന്ന്​ അഭയാർഥികളുമായി പോയ ബോട്ട്​ മുങ്ങി 41 പേർ മരിച്ചു. ടുണീഷ്യൻ തീരത്തിനു സമീപം സിദി മൻസൂറിനോടു ചേർന്നാണ്​ ബോട്ട്​ കാറ്റി​ലും കോളിലും തകർന്നത്​. ഒരു കുട്ടിയുൾപെടെ 41 പേരുടെ മൃതദേഹങ്ങൾ ക​െണ്ടത്തിയതായി ടുണീഷ്യൻ തീരദേശ സേന പറഞ്ഞു. അവശേഷിച്ചവർക്കായി തിരച്ചിൽ തുടരുകയാണ്​.

ആഫ്രിക്കയിൽനിന്നും ഏഷ്യൻ രാജ്യങ്ങളിൽനിന്നും യൂറോപ്​ ലക്ഷ്യമിട്ട്​ നീങ്ങുന്ന ആയിരക്കണക്കിന്​ അഭയാർഥികൾ പ്രധാനമായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ്​ എസ്​ഫാക്​സ്​. കഴിഞ്ഞ മാസവും ഇതേ തീരത്തുനിന്ന്​ പുറപ്പെട്ട ബോട്ട്​ മുങ്ങി 39 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം 60ലേറെ പേരാണ്​ സമാന ദുരന്തത്തിനിരയായത്​.

മനുഷ്യക്കടത്തു സംഘങ്ങൾ റബർ വള്ളങ്ങളി​േലാ ഉപേക്ഷിച്ച മത്സ്യബന്ധ ബോട്ടുകളിലോ അഭയാർഥികളെ കുത്തിനിറച്ച്​ കടലിൽ ഇറക്കിവിടുന്നത്​ പതിവു കാഴ്ചയാണ്​. ഇവയിൽ ചിലത്​ മറുകര താണ്ടുമെങ്കിലും അപകടങ്ങളുമേറെ. ആഫ്രിക്കയിലും പരിസരങ്ങളിലും കൊടിയ പട്ടിണിയിൽ മുങ്ങി ജീവിതത്തിന്‍റെ മറുകര പിടിക്കാൻ ആയിരങ്ങളാണ്​ നാടുവിടുന്നത്​. കഴിഞ്ഞ വർഷം ടുണീ്ഷ്യയിൽനിന്ന്​ ഇങ്ങനെ കടൽ കടക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചതായി യു.എൻ അഭയാർഥി ഏജൻസി പറയുന്നു.

2014നു ശേഷം മാത്രം ആഫ്രിക്കയിൽനിന്ന്​ യൂറോപിലേക്ക്​ കടക്കുന്നതിനിടെ കടലിൽ ജീവിതം നഷ്​ടമായത്​ 20,000 ലേറെ പേർക്കാണ്​. ഇൗ വർഷം മാത്രം മെഡിറ്ററേനിയനിൽ 406 പേർ മരിച്ചതായി രാജ്യാന്തര കുടിയേറ്റ സംഘടന (ഐ.ഒ.എം) പറയുന്നു.

അതേ സമയം, ഇൗ വർഷം ഇതുവരെയായി ഇറ്റലിയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8,500 ലേറെയാണ്​. ഇവരിൽ ഏറ്റവും കൂടുതൽ ടുണീഷ്യയിൽനിന്നാണ്​. സമാനമായി, ലിബിയയിൽനിന്നാണ്​ യൂറോപ്​ ലക്ഷ്യമിട്ട്​ കുടിയേറുന്നവർ കൂടുതൽ, ബോട്ടപകടങ്ങളും. 

Tags:    
News Summary - At least 41 people die after boat sinks off Tunisia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.