മെൽബൺ: ആസ്ട്രേലിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുചര്‍ച്ചയില്‍ ഭിന്നശേഷി വിരുദ്ധ പ്രസ്താവന നടത്തി പ്രധാനമന്ത്രി സ്കോട് മോറിസണ്‍. ലേബര്‍ പാര്‍ട്ടി നേതാവ് ആന്തണി ആല്‍ബനീസുമായി നടത്തിയ ചര്‍ച്ചയിലാണ് മോറിസന്റെ വിവാദ പ്രസ്താവന. ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഓട്ടിസം ബാധിതനായ കുട്ടിയുടെ അമ്മയുടെ ചോദ്യത്തിന് തനിക്ക് ഭിന്നശേഷിക്കാരായ കുട്ടികളില്ലാത്തത് 'അനുഗ്രഹ'മായി തോന്നുന്നുവെന്നായിരുന്നു മോറിസന്റെ പ്രതികരണം. '
'നാഷനല്‍ ഡിസബിലിറ്റി ഇന്‍ഷുറന്‍സ് സ്കീം പ്രകാരം ലേബര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ എന്റെ മകനുകൂടി ഉപകാരപ്രദമാകുമെന്ന്അറിയുന്നു. ഇതെ കുറിച്ചറിയാൻതാൽപര്യമുണ്ട്'', എന്നായിരുന്നു കാതറിന്റെ ചോദ്യം. മകന്റെ പേരന്തെന്നായിരുന്നു മോറിസന്റെ മറുചോദ്യം. ഏഥന് എന്ന് മറുപടി ലഭിച്ച ശേഷമുള്ള മോറിസന്റെ പ്രതികരണമാണ് എല്ലാവരെയും ഞെട്ടിച്ചത്.
''ഭാര്യയും ഞാനും ഇക്കാര്യത്തില്‍ സന്തുഷ്ടരാണ്. ദൈവാനുഗ്രഹത്താല്‍ ഞങ്ങളുടെ രണ്ട് മക്കള്‍ക്കും ഭിന്നശേഷി പോലെയുള്ള അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്നിട്ടില്ല.'' മോറിസണ്‍ പറഞ്ഞു. കാതറിന്റെ ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെയായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.