ഗസ്സ സിറ്റി: ഭക്ഷണം കിട്ടാതെ കടുത്ത പോഷണക്കുറവിൽ മരണമുഖത്ത് നൂറുകണക്കിന് കുഞ്ഞുങ്ങൾ. വടക്കൻ ഗസ്സയിൽ കമാൽ അദ്വാൻ ആശുപത്രിയിൽ മാത്രം 200ലേറെ കുട്ടികൾ മരണാസന്നരായുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഭക്ഷണത്തിന് എല്ലാ വഴികളും അടക്കപ്പെട്ട വടക്കൻ ഗസ്സയിൽ പച്ചക്കറി, പഴവർഗങ്ങൾ, മാംസം തുടങ്ങിയവയൊന്നും ലഭ്യമല്ല. ഇവിടെ വല്ലപ്പോഴും ലഭിക്കുന്ന ബ്രഡ് മാത്രമാണ് ആശ്രയം. ശരിക്കും ഇസ്രായേൽ പട്ടിണിക്കിട്ട രണ്ടുലക്ഷത്തിലേറെ കുട്ടികൾ വടക്കൻ ഗസ്സയിൽ മാത്രമുണ്ടെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഹുസാം അബൂസഫിയ പറഞ്ഞു.
ഗസ്സയിലേക്ക് പ്രതിദിനം 500ലേറെ ട്രക്കുകൾ കടത്തിവിടേണ്ടിടത്ത് 30ഓളം മാത്രമാണ് അനുവദിക്കുന്നത്. യു.എൻ ക്യാമ്പുകളിലേക്ക് ധാന്യപ്പൊടികളാണ് ഇവ പ്രധാനമായും എത്തിക്കുന്നത്. റഫ അതിർത്തിയിൽ മാത്രം 2,000ത്തിലേറെ ട്രക്കുകൾ അനുമതി കാത്ത് കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.