ബെയ്ജിങ്: തന്ത്രപ്രധാന രാഷ്ട്രീയ മേഖലയായ തിബത്തിൽ അപ്രതീക്ഷിതവും അപൂർവവുമായ സന്ദർശനം നടത്തി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. 30 വർഷത്തിനിടെ ആദ്യമായാണ് ചൈനയിലെ തലമുതിർന്ന നേതാവ് തിബത്ത് സന്ദർശിക്കുന്നത്. ഷിയുടെ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക മാധ്യമങ്ങൾപോലും റിപ്പോർട്ട് ചെയ്തിരുന്നില്ല.
ജിയാങ് സെമിനാണ് ഷി ക്കുമുമ്പ് തിബത്ത് സന്ദർശിച്ച ചൈനീസ് പ്രസിഡൻറ്. 1990ലായിരുന്നു അത്. 1998ലും ഷി തിബത്ത് സന്ദർശിച്ചിടുണ്ട്. അന്ന് അദ്ദേഹം പ്രസിഡൻറായിരുന്നില്ല. ഷിയുടെ സന്ദർശനത്തിനു മുമ്പായി രാജ്യത്തെ റോഡുകൾ ഉപരോധിക്കുകയും സുരക്ഷസേന ആളുകളെ പരിശോധിക്കുകയും ചെയ്തിരുന്നതായി തിബത്തൻ ജനതയുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.