വാഷിങ്ടൺ: കോവിഡ് 19 രോഗമുക്തരായവരിൽ അഞ്ചുമുതൽ ഏഴുമാസം വരെ പ്രതിരോധശേഷി നിലനിൽക്കുമെന്ന് പഠനം. കോവിഡ് ബാധിതരായ ആറായിരത്തോളം പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അരിസോണ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ജേണൽ ഇമ്യൂണിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജനും അരിസോണ സർവകലാശാല അസോസിയേറ്റ് പ്രഫസറുമായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
കോവിഡ് 19 വൈറസ് ബാധിച്ച് 14 ദിവസത്തിനുള്ളിൽ രക്തപരിശോധനയിൽ ആൻറിബോഡികൾ കാണാനാകും. വൈറസ് കോശങ്ങെള ബാധിക്കുേമ്പാൾ തന്നെ ഹ്രസ്വകാല പ്ലാസ്മ സെല്ലുകൾ ഉൽപാദിപ്പിക്കും. രണ്ടാംഘട്ടമായി ദീർഘകാല പ്ലാസ്മ സെല്ലുകളും ഉൽപാദിപ്പിക്കപ്പെടും. ഇതിലൂടെ ദീർഘകാലം പ്രതിരോധശേഷി ലഭിക്കും.
ഇതുവരെയുള്ള പഠനങ്ങളിൽ കുറഞ്ഞകാലമാണ് പ്രതിരോധ ശേഷിയുണ്ടാകുകയെന്നാണ് കണ്ടെത്തിയിരുന്നതെന്ന് ഇൗ ധാരണ തിരുത്താനും അഞ്ചുമാസം നീണ്ടുനിൽക്കുമെന്ന് തെളിയിക്കാനും പഠനം സഹായിച്ചതായി ദീപ്ത ഭട്ടാചാര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.