Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​:...

കോവിഡ്​: പ്രതിരോധശേഷി അഞ്ചുമാസം നിലനി​ൽക്കും

text_fields
bookmark_border
കോവിഡ്​: പ്രതിരോധശേഷി അഞ്ചുമാസം നിലനി​ൽക്കും
cancel

വാഷിങ്​ടൺ: കോവിഡ്​ 19 രോഗമുക്​തരായവരിൽ അഞ്ചുമുതൽ ഏഴുമാസം വരെ പ്രതിരോധശേഷി നിലനിൽക്കുമെന്ന്​ പഠനം. കോവിഡ്​ ബാധിതരായ ആറായിരത്തോളം പേരിൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം കണ്ടെത്തിയത്​.

അരി​സോണ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ജേണൽ ഇമ്യൂണിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഇന്ത്യൻ വംശജനും അരിസോണ സർവകലാശാല അസോസിയേറ്റ്​ പ്രഫസറുമായ ദീപ്​ത ഭട്ടാചാര്യയുടെ നേതൃത്വത്തിലാണ്​ പഠനം നടന്നത്​.

കോവിഡ്​ 19 വൈറസ്​ ബാധിച്ച്​ 14 ദിവസത്തിനുള്ളിൽ രക്​തപരിശോധനയിൽ ആൻറിബോഡികൾ കാണാനാകും. വൈറസ്​ കോശങ്ങ​െള ബാധിക്കു​േമ്പാൾ തന്നെ ഹ്രസ്വകാല പ്ലാസ്​മ സെല്ലുകൾ ഉൽപാദിപ്പിക്കും. രണ്ടാംഘട്ടമായി ദീർഘകാല പ്ലാസ്​മ സെല്ലുകളും ഉൽപാദിപ്പിക്കപ്പെടും. ഇതിലൂടെ ദീർഘകാലം പ്രതിരോധശേഷി ലഭിക്കും.

ഇതുവരെയുള്ള പഠനങ്ങളിൽ കുറഞ്ഞകാലമാണ്​ പ്രതിരോധ ശേഷിയുണ്ടാകുകയെന്നാണ്​ കണ്ടെത്തിയിരുന്നതെന്ന്​ ഇൗ ധാരണ തിരുത്താനും അഞ്ചു​മാസം നീണ്ടുനിൽക്കുമെന്ന്​ തെളിയിക്കാനും പഠനം സഹായിച്ചതായി ദീപ്​ത ഭട്ടാചാര്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Immunity
News Summary - covid: Immunity lasts for five months
Next Story