ടോക്യോ: സ്വകാര്യ ചാന്ദ്രദൗത്യമായ സ്‌പേസ് എക്‌സ് യാത്രാസംഘത്തില്‍ ഇന്ത്യൻ ടെലിവിഷൻ അഭിനേതാവ് ദേവ് ജോഷിയും. 2023ൽ സ്പേസ് എക്സ് റോക്കറ്റ് പറന്നുയരുമെന്നാണ് കരുതുന്നത്. 'ഡ്രീം മൂൺ' പദ്ധതി പ്രഖ്യാപിച്ചത് 2017ലാണ്. ജാപ്പനീസ് ശതകോടീശ്വരന്‍ യുസാകു മെയ്‌സാവ 2018ൽ ഇതിലെ എല്ലാ സീറ്റും പണം നൽകി സ്വന്തമാക്കി. തനിക്കൊപ്പം വരുന്ന എട്ടുപേരുടെ പട്ടിക അദ്ദേഹം ശനിയാഴ്ച പുറത്തുവിട്ടപ്പോഴാണ് ദേവ് ജോഷി ഇടംപിടിച്ചത്.
ചന്ദ്ര പ്രദക്ഷിണത്തിൽ തനിക്കൊപ്പം ഒരുകൂട്ടം കലാകാരന്മാർ വേണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ഡി.ജെ മ്യൂസിക് നിർമാതാവ് സ്റ്റീഡ് ഓകി, യൂട്യൂബര്‍ ടിം ടോഡ്, ഐറിഷ് ഫോട്ടോഗ്രാഫര്‍ റൈനോൺ ആഡം, യു.കെ ഫോട്ടോഗ്രാഫർ കരീം ഇലിയ, അമേരിക്കന്‍ ഡോക്യുമെന്ററി ഫിലിം മേക്കര്‍ ബ്രണ്ടന്‍ ഹാള്‍, ചെക്ക് ഡാന്‍സര്‍ യെമി എ.ഡി, ദക്ഷിണ കൊറിയൻ റാപ്പർ ടി.ഒ.പി എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.
സോണി സാബിന്റെ ബാല്‍ വീര്‍, ബാല്‍ വീര്‍ റിട്ടേണ്‍സ് ചിത്രങ്ങളിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ വ്യക്തിയാണ് ദേവ് ജോഷി. ഗുജറാത്ത് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.