സ്​പെയ്​നിൽ നാലു സിംഹങ്ങൾക്ക്​ കോവിഡ്​

മഡ്രിഡ്​: സ്​പെയ്​നിലെ ബാഴ്​സലോണ മൃഗശാലയിൽ നാലു സിംഹങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രാജ്യത്ത്​ മൃഗങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്​.

സാല, നിമ, റൺ എന്നീ പേരുള്ള മൂന്ന്​ പെൺ സിംഹങ്ങൾക്കും കുംബെ എ​ന്ന​ പേരുള്ള ആൺ സിംഹത്തിനുമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

കോവിഡ്​ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ മൃഗശാല അധികൃതർ ടെസ്​റ്റ്​ നടത്തുകയായിരുന്നു. ഇതേ മൃഗശാലയിലെ രണ്ടു ജീവനക്കാർക്കും നേരത്തെ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. മനുഷ്യരിൽ നിന്നാണോ ഇവക്ക്​ രോഗം പിടിപെട്ടതെന്ന്​ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്​. 



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.