24 മണിക്കൂറിനുള്ളിൽ കമലാ ഹാരിസിന്റെ പ്രചാരണത്തിന് ലഭിച്ചത് 81 മില്യൺ ഡോളർ

ന്യൂയോർക്ക്: യു.എസ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ നിന്നും നാടകീയമായി ജോ ബൈഡൻ പിന്മാറിയതിനു ശേഷമുള്ള ആദ്യ 24 മണിക്കൂറിൽ നിയുക്ത പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിന്റെ പ്രചാരണത്തിന് 81 മില്യൺ ഡോളർ സംഭാവന ലഭിച്ചതായി ഡെമോക്രാറ്റിക് പ്രചാരണ വിഭാഗം അറിയിച്ചു.

8,88,000ത്തിലധികം താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരാണ് സംഭാവനകൾ നൽകിയത്. കുറഞ്ഞ സമയത്തിനുള്ളിലെ റെക്കോർഡ് സംഭാവന തുകയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

കമലാ ഹാരിസിന് പിന്നിൽ ഒരു അടിത്തറയുണ്ട്. ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ ഭയപ്പെടുകയാണ്. കാരണം അദ്ദേഹത്തിന്റെ ഭിന്നിപ്പിനും ജനവിരുദ്ധവുമായ അജണ്ടക്കും അമേരിക്കൻ ജനതയുടെ കാഴ്ചപ്പാടിനൊപ്പം നിൽക്കാൻ കഴിയില്ലെന്ന് കമല ഹാരിസിന്റെ പ്രചാരണ വിഭാഗം വക്താവ് കെവിൻ മുനോസ് പറഞ്ഞു.

അടുത്തമാസം നടക്കു​ന്ന ഡെമോക്രാറ്റിക് കൺവെൻഷൻ പ്രതിനിധികളുടെ വോട്ട് കമലഹാരിസിന് അത്യാവശ്യമാണ്. കഴിഞ്ഞ മാസം റിപ്പബ്ലിക്കൻ എതിരാളി ഡൊണാൾഡ് ട്രംപിനെതിരെ നടത്തിയ ഡിബേറ്റിനു ശേഷം മറ്റു ഡെമോക്രാറ്റു നേതാക്കളിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഹാരിസിനെ നോമിനേറ്റ് ചെയ്യാൻ ജോ ബൈഡൻ തീരുമാനിച്ചത്.

അതിനിടെ, സംസ്ഥാന ഡെമോക്രാറ്റിക് പാർട്ടി ചെയർമാന്മാരിൽ ഭൂരിഭാഗവും വൈസ് പ്രസിഡന്റ് ഹാരിസിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് അസോസിയേഷൻ ഓഫ് സ്റ്റേറ്റ് ഡെമോക്രാറ്റിക് കമ്മിറ്റിസ് (എ.എസ്.ഡി.സി) പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Kamala Harris' campaign raised $81 million in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.