മാക്രോണിന് ലോകരാജ്യങ്ങളുടെ അഭിനന്ദനപ്രവാഹം

പാ​രീ​സ്: വീ​ണ്ടും ഫ്രാ​ൻ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ആ​ഹ്ലാ​ദം ഒ​റ്റ​വാ​ക്കി​ലൊ​തു​ക്കി 'ന​ന്ദി'. ത​ന്റെ ആ​ശ​യ​ങ്ങ​ൾ സ്വീ​ക​രി​ച്ച​തു​കൊ​ണ്ട​ല്ല, മ​റി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ എ​തി​രാ​ളി​യാ​യ മ​റൈ​ൻ ലീ ​പെ​ന്നി​നെ ത​ള്ളി​യ​തി​നാ​യി​രു​ന്നു വോ​ട്ട് ചെ​യ്ത ആ​ളു​ക​ളോ​ട് മാ​ക്രോ​ൺ ന​ന്ദി പ​റ​ഞ്ഞ​ത്. പോ​ളി​ങ് ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ച​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യാ​ണ് മാ​ക്രോ​ൺ ഞാ​യ​റാ​ഴ്ച വീ​ണ്ടും വി​ജ​യി​ച്ച​ത്. വാശിയേറിയ മത്സരത്തില്‍ എതിരാളിയായ മറൈന്‍ ലെ പെന്നിനെമാക്രോൺ 58.2 ശതമാനവും ലെ പെൻ 41.8 ശതമാനവും വോട്ട് നേടി.

ഇതോടെ 20 വര്‍ഷത്തിനുശേഷം ഫ്രാന്‍സില്‍ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോണ്‍ സ്വന്തമാക്കി. ഞായറാഴ്ച നടന്ന അന്തിമഘട്ടവോട്ടെടുപ്പില്‍ 63.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2017ലെ പോരാട്ടവും എന്‍ മാര്‍ച്ചെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ മാക്രോണും നാഷണല്‍ റാലി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ലീ പെന്നും തമ്മിലായിരുന്നു. മെയ് 13ന് പ്രസിഡന്റായി മാക്രോൺ വീണ്ടും അധികാരമേൽക്കും.

20 വർഷത്തിനിടെ രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന നേട്ടവും സ്വന്തമാക്കി. അ​തേ​സ​മ​യം, മാ​ക്രോ​ണി​ന്റെ വി​ജ​യ​ത്തി​ൽ ആ​ശ്വ​സി​ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. മ​റൈ​ൻ ലീ ​പെ​ൻ അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ട്ട് പോ​യ​ന്റ് പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഫ്രാ​ൻ​സി​ന്റെ പ്ര​സി​ഡ​ൻ​റാ​യി ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ര​ണ്ടാം​വ​ട്ട​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ലോ​ക രാ​ജ്യ​ങ്ങ​ൾ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൻ, ഇ​റ്റാ​ലി​യ​ൻ പ്രീ​മി​യ​ർ മ​രി​യോ ഡ്രാ​ഗി, പോ​ർ​ചു​ഗ​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ന്റോ​ണി​യോ കോ​സ്റ്റ, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫ്യൂ​മി​യോ കി​ഷി​ദ, ആ​സ്‌​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ൺ , ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്, സ്പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് എന്നിവർ അഭിനന്ദിച്ചു.

Tags:    
News Summary - French election: Macron says 'Thank you' in victory speech; vows to be 'president for all'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.