ബാലപീഡനങ്ങൾക്കെതിരെ നടപടിയെടുത്തില്ല; കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വിൽബി രാജിവച്ചു

ലണ്ടൻ: ബാലപീഡനങ്ങൾക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണങ്ങൾക്ക് പിന്നാലെ ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബി രാജിവച്ചു.

1970കളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലും ക്രിസ്മസ് അവധിക്കാല ക്യാംപിൽ പങ്കെടുത്തിരുന്ന ആൺകുട്ടികളെ പ്രമുഖ അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുൻ ചെയർമാനുമായ ജോൺ സ്മിത്ത് ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് വിമർശനം ഉയർന്നിരുന്നു.

ഡനത്തെക്കുറിച്ച് 2013ൽ അറിഞ്ഞിട്ടും ആർച്ച് ബിഷപ് ഇക്കാര്യം ഔദ്യോഗികമായി അധികൃതരെ അറിയിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പീഡന ആരോപണങ്ങളെ തുടർന്ന് സ്മിത്തിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാൽ 2018ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് അന്വേഷണം നടക്കുന്നതിനിടയിൽ സ്മിത്ത് മരണപ്പെട്ടു. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആംഗ്ലിക്കൽ സഭയ്ക്കുള്ളിലും വിൽബി രാജിവയ്ക്കണമെന്ന് അഭിപ്രായം ഉയർന്നു. രാജിയാവശ്യപ്പെട്ട് സഭ സിനഡ് അംഗങ്ങൾ നിവേദനം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജി.

Tags:    
News Summary - head-of-anglican-church-and-canterbury-archbishop-justin-welby-resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.