ടോക്യോ: ഹിരോഷിമ അണുബോംബ് ആക്രമണം അതിജീവിച്ച സുനാവോ ത്സുബോയ് അന്തരിച്ചു. 96 വയസ്സായിരുന്നു. ഹിരോഷിമ ദുരന്തത്തിനു ശേഷം ആണവായുധങ്ങൾക്കെതിരായ പ്രചാരണങ്ങൾക്കാണ് അദ്ദേഹം ജീവിതം മാറ്റിവെച്ചത്.
2016ൽ യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയിലും ആണവായുധ നിരോധനത്തിെൻറ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ഹിരോഷിമയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അനീമിയയെ തുടർന്നുണ്ടായ ക്രമരഹിതമായ ഹൃദയമിടിപ്പാണ് മരണകാരണം. സുനാവോക്ക് 20 വയസ്സുള്ളപ്പോഴാണ് യു.എസ് ഹിരോഷിമയിൽ അണുബോംബിട്ടത്.അന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
എന്നാൽ ഗുരുതര പൊള്ളലേറ്റതിനാൽ ദിവസങ്ങളോളം അബോധാവസ്ഥയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.