തെ​ൽ അ​വി​വ്: ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം നീ​ണ്ട ക​ന​ത്ത ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സി​ന്റെ​യും ഹി​സ്ബു​ല്ല​യു​ടെ​യും കു​ന്ത​മു​ന​യൊ​ടി​ച്ച ഇ​സ്രാ​യേ​ലി​ന് തി​രി​ച്ച​ടി​യാ​യി ഹൂ​തി വി​മ​ത​ർ. യ​മ​ൻ ത​ല​സ്ഥാ​ന​മാ​യ സ​ൻ​ആ ആ​സ്ഥാ​ന​മാ​യ ഹൂ​തി വി​മ​ത​രു​ടെ നി​ര​ന്ത​ര മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണം ചെ​റു​ക്കാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​സ്രാ​യേ​ൽ.

അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​യും ആ​യു​ധ​ങ്ങ​ളും യു.​എ​സ് പി​ന്തു​ണ​യു​മു​ണ്ടാ​യി​ട്ടും ​ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം ഭ​യ​ന്ന് വ​ട​ക്ക​ൻ ഇ​സ്രാ​യേ​ൽ ന​ഗ​ര​മാ​യ ഹൈ​ഫ​യി​ൽ​നി​ന്ന് ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴി​ഞ്ഞു​പോ​യ​ത്.

ഗ​സ്സ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് ഇ​സ്രാ​യേ​ലി​നെ​തി​രെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ൾ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​തോ​ടെ ഇ​സ്രാ​യേ​ലി​ന്റെ എ​യി​ലാ​ത് ന​ഗ​ര​ത്തി​ലെ തു​റ​മു​ഖം പൂ​ട്ടി.

ഇ​സ്രാ​യേ​ലി​ൽ​നി​ന്ന് 2000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ന​ഗ​ര​മാ​ണ് സ​ൻ​ആ. തി​രി​ച്ച​ടി​യാ​യി സ​ൻ​ആ​യു​ടെ തു​റ​മു​ഖ​ങ്ങ​ളി​ലും ഇ​ന്ധ​ന നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഇ​സ്രാ​യേ​ൽ ബോം​ബി​ട്ടി​രു​ന്നു. എ​ങ്കി​ലും ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഒ​രു കു​റ​വു​മു​ണ്ടാ​യി​ല്ല. മി​ക്ക​വാ​റും എ​ല്ലാ ദി​വ​സ​വും അ​ർ​ധ​രാ​ത്രി​പോ​ലും ഇ​സ്രാ​യേ​ലി​ൽ ജാ​ഗ്ര​ത സൈ​റ​ൺ മു​ഴ​ങ്ങു​ക​യും ജ​ന​ങ്ങ​ൾ മി​സൈ​ൽ വേ​ധ ഷെ​ൽ​ട്ട​റു​ക​ളി​ൽ അ​ഭ​യം തേ​ടേ​ണ്ട അ​വ​സ്ഥ​യു​മാ​ണ്. തെ​ൽ അ​വി​വ് ന​ഗ​ര​ത്തി​നു​പോ​ലും ര​ക്ഷ​യി​ല്ലാ​താ​യി.

ഇ​സ്രാ​യേ​ലി​ന്റെ അ​തി​ശ​ക്ത​മാ​യ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് മി​സൈ​ലു​ക​ളെ​ത്തു​ന്ന​ത്. നി​ര​ന്ത​ര മി​സൈ​ൽ, ഡ്രോ​ൺ പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​സ്രാ​യേ​ലി​ന്റെ സാ​മ്പ​ത്തി​ക മേ​ഖ​ല​ക്കാ​ണ് ക​ന​ത്ത ആ​ഘാ​തം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ സേ​വ​നം നി​ർ​ത്തി​വെ​ച്ചു. രാ​ജ്യ​ത്തി​ന്റെ നെ​ടും​തൂ​ണാ​യ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല ത​ക​ർ​ന്നു.

ഇ​സ്രാ​യേ​ൽ ഭ​യ​ക്കു​ന്ന ഇ​റാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘പ്ര​തി​രോ​ധ​ത്തി​ന്റെ അ​ച്ചു​ത​ണ്ട്’ ഇ​പ്പോ​ഴും ശ​ക്ത​മാ​ണ് എ​ന്ന​തി​ന്റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണ് ഹൂ​തി​ക​ൾ. അ​വ​രെ നേ​രി​ടാ​ൻ ക​ഴി​യാ​ത്ത​ത് പ​ശ്ചി​മേ​ഷ്യ​യി​ലെ വ​ൻ സൈ​നി​ക ശ​ക്തി​യാ​ണെ​ന്ന ഇ​സ്രാ​യേ​ലി​ന്റെ പ്ര​തി​​ച്ഛാ​യ​ക്കേ​റ്റ വെ​ല്ലു​വി​ളിയായാണ് വിലയിരുത്തപ്പെടുന്നത്.

വ​ള​രെ​ക്കാ​ല​ത്തെ ര​ഹ​സ്യാ​ന്വേ​ഷ​ണ നീ​ക്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​റാ​ന്റെ​യും ഹി​സ്ബു​ല്ല​യു​ടെ​യും ഹ​മാ​സി​ന്റെ​യും നേ​തൃ​നി​ര​യെ ഇ​സ്രാ​യേ​ൽ ത​ക​ർ​ത്ത​ത്. അ​തേ​സ​മ​യം, ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത ശ​ത്രു​വാ​ണ് യ​മ​ൻ. അ​യ​ൽ രാ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ധി​നി​വേ​ശം സാ​ധ്യ​മ​ല്ലെ​ന്ന​തു​ം തി​രി​ച്ച​ടി​യാണെ​ന്ന് മു​ൻ ഇ​സ്രാ​യേ​ലി പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​യാ​ൽ പി​ങ്കോ പ​റ​ഞ്ഞു. ചെ​ല​വേ​റി​യ​തും പ​രി​മി​ത​വു​മാ​യ വ്യോ​മാ​ക്ര​മ​ണം മാ​ത്ര​മാ​ണ് യ​മ​നി​ൽ ഇ​സ്രാ​യേ​ലി​ന് സാ​ധ്യ​മാ​കു​ക.

വ​ർ​ഷ​ങ്ങ​ളോ​ളം സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യു​ടെ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ച് പ​രി​ച​യ​മു​ള്ള​തി​നാ​ൽ ഇ​സ്രാ​യേ​ലി​നെ നേ​രി​ടാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഹൂ​തി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Houthi rebels attack on israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.