രാജപക്സക്ക് രാജ്യം വിടാൻ സഹായം നൽകിയെന്നത് അടിസ്ഥാന രഹിതം; ഇന്ത്യ ലങ്കൻ ജനതക്കൊപ്പം - ഹൈകമ്മീഷണർ

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സക്ക് രാജ്യം വിടാൻ ഇന്ത്യ സഹായം നൽകിയെന്ന വാർത്തകൾ തള്ളി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമ്മീഷൻ. വാർത്തകൾ അടിസ്ഥാനമില്ലാത്തതും ഊഹാപോഹം നിറഞ്ഞതുമാണെന്ന് ഹൈകമ്മീഷണർ പറഞ്ഞു.

ശ്രീലങ്കക്ക് പുറത്തു കടക്കാൻ ഗോടബയ രാജപക്സക്ക് ഇന്ത്യ സഹായം ചെയ്തുവെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതവും ഊഹാപോഹവും മാത്രമാണ്. വാർത്ത നിഷേധിക്കുന്നു - ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമ്മീഷണർ ട്വീറ്റ് ചെയ്തു. ജനാധിപത്യ മാർഗങ്ങളിലൂടെതന്നെ, ജനാധിപത്യ സ്ഥാപനങ്ങളിലൂടെയും ഭരണഘടനാ ചട്ടക്കൂടിലൂടെയും സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി ശ്രമിക്കുന്ന ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യ തുടർന്നും പിന്തുണ നൽകുമെന്ന് ആവർത്തിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു.

അതേസമയം, ജ​ന​കീ​യ പ്ര​ക്ഷോ​ഭം കൊ​ടു​മ്പി​രി​ക്കൊ​ണ്ട​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​രം വി​ട്ട് ഒ​ളി​വി​ൽ പോ​യ ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്സ മാലദ്വീപിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാലുപേർ മാലദ്വീപിലെത്തിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക വിമാനത്തിലാണ് ഇവർ മാലദ്വീപിലെത്തിയത്. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്.

വി​ദേ​ശ​രാ​ജ്യ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ചൊ​വ്വാ​ഴ്ച കൊ​ളം​ബൊ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഗോ​ട​ബ​യ​യെ​യും ഭാ​ര്യ​യേ​യും എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചിരുന്നു. തു​ട​ർ​ന്ന് ക​ട​ൽ മാ​ർ​ഗം ര​ക്ഷ​പ്പെ​ടാ​ൻ നാ​വി​ക സേ​ന​യു​ടെ സ​ഹാ​യം തേ​ടി. പ​ട്രോ​ൾ ബോ​ട്ടി​ൽ മാ​ല​ദ്വീ​പി​ലോ ഇ​ന്ത്യ​യി​ലോ എ​ത്തി​യ​ശേ​ഷം ദു​ബൈ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു നീ​ക്കം. ഇ​തും ഫ​ലം ക​ണ്ടിരുന്നില്ല.

Tags:    
News Summary - India Calls "Baseless" Reports It Helped Lanka President Flee To Maldives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.