ഗസ്സയിലെ ആശുപത്രിക്ക് തീവെച്ച് ഇസ്രായേൽ സൈന്യം, രോഗികളുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് അതിശൈത്യത്തിലേക്ക് ഇറക്കിവിട്ടു

ഗസ്സ: ഉത്തര ഗസ്സയിലെ അവശേഷിക്കുന്ന ചുരുക്കം ആശുപത്രികളിലൊന്നായ കമാൽ അദ്‍വാൻ റെയ്ഡ് ചെയ്ത് രോഗികളെയും ഡോക്ടർമാരെയും ജീവനക്കാരെയും ഇസ്രായേൽ സേന ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. രോഗികളെ നിർബന്ധിച്ച് ആശുപത്രിയുടെ പുറത്തേക്ക് മാറ്റിയ ശേഷം വസ്ത്രങ്ങൾ അഴിപ്പിക്കുകയുംചെയ്തു. ആശുപത്രി പൂട്ടിയ ശേഷം ലാബ് അടക്കമുള്ള മുറികൾക്ക് സൈന്യം തീയിട്ടതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയിൽ അതിശൈത്യം നേരിടുന്നതിനിടയിലാണ് രോഗിക​ളോടുള്ള അധിനിവേശ സേനയുടെ ക്രൂരത. ചില രോഗികളെ അജ്ഞാത കേന്ദ്രങ്ങളിലേക്കും മറ്റു ചിലരെ ആക്രമണത്തിൽ തകർന്ന ഇന്തോനേഷ്യൻ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. 75 രോഗികളിൽ 25 പേരും 180 ജീവനക്കാരിൽ 60 പേരും ആശുപത്രിയിൽതന്നെ തുടരുകയാണെന്ന് ​മന്ത്രാലയം പറഞ്ഞു.

ആശുപത്രിയുടെ പല ഭാഗത്തും തീവെച്ചിരിക്കുകയാണെന്ന് ഹുസ്സാം അബു സുഫിയയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ ജീവനക്കാരി പറഞ്ഞു. ഓക്സിജൻ വിതരണം വിച്ഛേദിച്ചതായും ആശുപത്രിക്ക് പുറത്തുള്ള ചില രോഗികൾ ഏത് നിമിഷവും മരിക്കുമെന്നും ജീവനക്കാരി പറഞ്ഞു.

തൊട്ടടുത്ത കെട്ടിടത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കമാൽ അദ്‍വാൻ ആശുപത്രി ഒഴിപ്പിച്ചത്.

(Photo: via QNN)

അതിശൈത്യത്തിൽ ഗസ്സയിൽ നവജാത ശിശുക്കൾ മരവിച്ച് മരിച്ചു

ഗ​സ്സ​യി​ൽ അ​തി​ശൈ​ത്യ​ത്തി​ൽ മൂ​ന്ന് ന​വ​ജാ​ത​ശി​ശു​ക്ക​ൾ ത​ണു​ത്ത് മ​രി​ച്ചത് കഴിഞ്ഞ ദിവസമാണ്. തെ​ക്ക​ൻ ഗ​സ്സ​യി​ലെ അ​ൽ മ​വാ​സി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​ണ് ക​ടു​ത്ത ത​ണു​പ്പി​ൽ മകുട്ടികൾ മ​ര​വി​ച്ച് മ​രി​ച്ച​ത്. മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ​സ്സ​യി​ലെ കു​റ​ഞ്ഞ താ​പ​നി​ല​യും അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ വീ​ടു​ക​ളി​ൽ താ​പ​നി​ല ക്ര​മീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​ല്ലാ​ത്ത​തു​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.


14 മാ​സ​മാ​യി ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട ഗ​സ്സ​ക്കാ​ർ​ക്ക് ശൈ​ത്യ​കാ​ല​ത്തെ കൊ​ടും ത​ണു​പ്പ് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ക​യാ​ണ്. കു​ഞ്ഞു​ങ്ങ​ളെ തു​ണി​ക​ളി​ൽ പൊ​തി​ഞ്ഞ് ശ​രീ​ര​താ​പ​നി​ല ക്ര​മീ​ക​രി​ക്കാ​നാ​ണ് മാ​താ​പി​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വ​സ്ത്ര​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ അ​ധി​ക​നേ​രം ഇ​ത് തു​ട​രാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ത​ണു​പ്പ് കൂ​ടു​മ്പോ​ൾ കു​ഞ്ഞു​ങ്ങ​ളു​ടെ മു​ഖം നീ​ല​നി​റ​മാ​യി മാ​റി​യ​താ​യും ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Israeli military burned Gaza Kamal Adwan hospital after forced evacuation of patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.