ഗസ്സയിലെ ആശുപത്രിക്ക് തീവെച്ച് ഇസ്രായേൽ സൈന്യം, രോഗികളുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് അതിശൈത്യത്തിലേക്ക് ഇറക്കിവിട്ടു
text_fieldsഗസ്സ: ഉത്തര ഗസ്സയിലെ അവശേഷിക്കുന്ന ചുരുക്കം ആശുപത്രികളിലൊന്നായ കമാൽ അദ്‍വാൻ റെയ്ഡ് ചെയ്ത് രോഗികളെയും ഡോക്ടർമാരെയും ജീവനക്കാരെയും ഇസ്രായേൽ സേന ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. രോഗികളെ നിർബന്ധിച്ച് ആശുപത്രിയുടെ പുറത്തേക്ക് മാറ്റിയ ശേഷം വസ്ത്രങ്ങൾ അഴിപ്പിക്കുകയുംചെയ്തു. ആശുപത്രി പൂട്ടിയ ശേഷം ലാബ് അടക്കമുള്ള മുറികൾക്ക് സൈന്യം തീയിട്ടതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
BREAKING: The Israeli occupation military has stormed Kamal Adwan Hospital in northern Gaza, forcing doctors and patients to walk on foot to the southern part of the region.
— The Palestine Chronicle (@PalestineChron) December 27, 2024
The hospital's director, Dr. Hussam Abu Safiya, is reportedly threatened with arrest. pic.twitter.com/vCgLKhYV3l
ഗസ്സയിൽ അതിശൈത്യം നേരിടുന്നതിനിടയിലാണ് രോഗികളോടുള്ള അധിനിവേശ സേനയുടെ ക്രൂരത. ചില രോഗികളെ അജ്ഞാത കേന്ദ്രങ്ങളിലേക്കും മറ്റു ചിലരെ ആക്രമണത്തിൽ തകർന്ന ഇന്തോനേഷ്യൻ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. 75 രോഗികളിൽ 25 പേരും 180 ജീവനക്കാരിൽ 60 പേരും ആശുപത്രിയിൽതന്നെ തുടരുകയാണെന്ന് മന്ത്രാലയം പറഞ്ഞു.
BREAKING: The Israeli occupation military has stormed Kamal Adwan Hospital in northern Gaza, forcing doctors and patients to walk on foot to the southern part of the region.
— The Palestine Chronicle (@PalestineChron) December 27, 2024
The hospital's director, Dr. Hussam Abu Safiya, is reportedly threatened with arrest. pic.twitter.com/vCgLKhYV3l
ആശുപത്രിയുടെ പല ഭാഗത്തും തീവെച്ചിരിക്കുകയാണെന്ന് ഹുസ്സാം അബു സുഫിയയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ ജീവനക്കാരി പറഞ്ഞു. ഓക്സിജൻ വിതരണം വിച്ഛേദിച്ചതായും ആശുപത്രിക്ക് പുറത്തുള്ള ചില രോഗികൾ ഏത് നിമിഷവും മരിക്കുമെന്നും ജീവനക്കാരി പറഞ്ഞു.
തൊട്ടടുത്ത കെട്ടിടത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കമാൽ അദ്‍വാൻ ആശുപത്രി ഒഴിപ്പിച്ചത്.
അതിശൈത്യത്തിൽ ഗസ്സയിൽ നവജാത ശിശുക്കൾ മരവിച്ച് മരിച്ചു
ഗസ്സയിൽ അതിശൈത്യത്തിൽ മൂന്ന് നവജാതശിശുക്കൾ തണുത്ത് മരിച്ചത് കഴിഞ്ഞ ദിവസമാണ്. തെക്കൻ ഗസ്സയിലെ അൽ മവാസി അഭയാർഥി ക്യാമ്പിലാണ് കടുത്ത തണുപ്പിൽ മകുട്ടികൾ മരവിച്ച് മരിച്ചത്. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ കുറഞ്ഞ താപനിലയും അഭയാർഥി ക്യാമ്പിലെ വീടുകളിൽ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
14 മാസമായി ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ സകലതും നഷ്ടപ്പെട്ട ഗസ്സക്കാർക്ക് ശൈത്യകാലത്തെ കൊടും തണുപ്പ് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. കുഞ്ഞുങ്ങളെ തുണികളിൽ പൊതിഞ്ഞ് ശരീരതാപനില ക്രമീകരിക്കാനാണ് മാതാപിതാക്കൾ ശ്രമിക്കുന്നത്. എന്നാൽ, വസ്ത്രങ്ങൾ കുറവായതിനാൽ അധികനേരം ഇത് തുടരാൻ സാധിക്കുന്നില്ല. തണുപ്പ് കൂടുമ്പോൾ കുഞ്ഞുങ്ങളുടെ മുഖം നീലനിറമായി മാറിയതായും ബന്ധുക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.