ജറൂസലം: ഇസ്രായേൽ സേന വീടിന് മുകളിൽ ബോംബിട്ടതിനെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ എട്ട് പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയുടെ സമീപത്തെ ദറജിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം. നാലു കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെടുത്തു.
അതേസമയം, യമൻ ആസ്ഥാനമായ ഹൂതികളുടെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി യു.എസ് സൈന്യം അവകാശപ്പെട്ടു.
ഹൂതികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സനായിലെ സുപ്രധാന സൈനിക കേന്ദ്രത്തിലാണ് തിങ്കളാഴ്ച രാത്രി ബോംബിട്ടത്. ആക്രമണം സ്ഥിരീകരിച്ച ഹൂതികൾ പ്രതിരോധ മന്ത്രാലയം പ്രവർത്തിച്ച കെട്ടിട സമുച്ചയത്തിന് കേടുപാട് സംഭവിച്ചതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.