ബെയ്‌റൂത്തിലെ ബസ്തയിൽ ഇസ്രായേൽ ആക്രമണം നടത്തിയ സ്ഥലത്തെ രക്ഷാപ്രവർത്തനം

ലബനാൻ വെടിനിർത്തൽ കരാർ ദിവസങ്ങൾക്കകം –ഇസ്രായേൽ

ജ​റൂ​സ​ലം: ല​ബ​നാ​നി​ലെ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ഹി​സ്ബു​ല്ല​യു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഇ​സ്രാ​യേ​ൽ. ചി​ല കാ​ര്യ​ങ്ങ​ളി​ൽ​കൂ​ടി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ണ്ടെ​ന്നും യു.​എ​സി​ലെ ഇ​സ്രാ​യേ​ൽ ന​യ​ത​ന്ത്ര പ്ര​തി​നി​ധി മൈ​ക്ക​ൽ ഹെ​ർ​സോ​ഗ് പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പി​ടാ​ൻ സ​ർ​ക്കാ​റി​ന്റെ അ​നു​മ​തി വേ​ണം. എ​ങ്കി​ലും ക​രാ​റി​ന്റെ അ​ടു​ത്തെ​ത്തി​യ​താ​യും ഇ​സ്രാ​യേ​ൽ സൈ​നി​ക റേ​ഡി​യോ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​രാ​ർ ലം​ഘി​ച്ച് ഹി​സ്ബു​ല്ല ആ​ക്ര​മി​ച്ചാ​ൽ ലബനാനിൽ പ്രവേശിക്കാനുള്ള അ​വ​കാ​ശം വേ​ണ​മെ​ന്ന ഇ​സ്രാ​യേ​ൽ ആ​വ​ശ്യ​ത്തി​ലാ​ണ് ഇ​നി തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള​തെ​ന്നാ​ണ് സൂ​ച​ന. ഈ ​ആ​വ​ശ്യം ല​ബ​നാ​ൻ അം​ഗീ​ക​രി​ക്കു​മോ​യെ​ന്ന കാ​ര്യം അ​വ്യ​ക്ത​മാ​ണ്. തെ​ക്ക​ൻ ല​ബ​നാ​നി​ൽ​നി​ന്ന് ഇ​സ്രാ​യേ​ൽ സേ​ന​യും ഹി​സ്ബു​ല്ല​യും പി​ന്മാ​റ​ണ​മെ​ന്നാ​ണ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ പ്ര​ധാ​ന ഉ​ട​മ്പ​ടി. 2006ലെ ​യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച് യു.​എ​ൻ ത​യാ​റാ​ക്കി​യ പ്ര​മേ​യം ഹി​സ്ബു​ല്ല പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ ആ​രോ​പ​ണം.

അ​തേ​സ​മ​യം, ഈ ​പ്ര​മേ​യം ഇ​സ്രാ​യേ​ലും ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്ന് ല​ബ​നാ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യു.​എ​സ് പ്ര​തി​നി​ധി അ​മോ​സ് ഹോ​ച്സ്റ്റീ​ൻ ല​ബ​നാ​ൻ പ്ര​തി​നി​ധി ന​ബീ​ഹ് ബെ​റി​യു​മാ​യും ഇ​സ്രാ​യേ​ൽ പ്ര​തി​നി​ധി​ക​ളു​മാ​യും ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ തു​ട​ർ​ന്നാ​ണ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് വീ​ണ്ടും ജീ​വ​ൻ​വെ​ച്ച​ത്. യു.​എ​സ് നി​ർ​ദേ​ശി​ച്ച ക​രാ​ർ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ധ്യ​സ്ഥ​ത ശ്ര​മ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്മാ​റു​മെ​ന്ന് ഹോ​ച്സ്റ്റീ​ൻ ഇ​സ്രാ​യേ​ലി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഗ​സ്സ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ലബനാനിൽ ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ​ത്.

Tags:    
News Summary - Lebanon cease-fire agreement within days -Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.