India-China

ജി20 ഉച്ചകോടി വിജയിപ്പിക്കാൻ എല്ലാ പിന്തുണയുമുണ്ടാവും -ചൈന

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി വിജയകരമാക്കാൻ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് ചൈന. ഇതിനായി എല്ലാവരുമായും സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നും ചൈന അറിയിച്ചു.

ചൈനീസ് പ്രീമിയർ ലി ക്വിയാങ് ഉച്ചകോടിയിൽ പ​ങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് എല്ലാ പിന്തുണയും നൽകും. ഉച്ചകോടി വിജയകരമാക്കാൻ എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചു.

അന്താരാഷ്​ട്രതലത്തിലെ സാമ്പത്തിക സഹകരണത്തിനുള്ള വലിയ വേദിയാണ് ജി20. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സുസ്ഥിരമാണ്. വിവിധ തലങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ച നടത്തിയെന്നും വിദേശകാര്യമന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു. അതേസമയം, അതിർത്തിയിൽ നടക്കുന്ന തർക്കങ്ങളിൽ അവർ നിശബ്ദത പാലിച്ചു.

ഇരുരാജ്യങ്ങളുടേയും ജനങ്ങളുടേയും പൊതുതാൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്നും ചൈന അറിയിച്ചു. നേരത്തെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് ഉച്ചകോടിയിൽ പ​ങ്കെടുക്കില്ലെന്ന് ചൈന അറിയിച്ചിരുന്നു.

Tags:    
News Summary - Ready to work with all parties for success of G20 Summit hosted by India: China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.