ബ്രസൽസ്: 2021 മാധ്യമപ്രവർത്തകരെ സംബന്ധിച്ച് ഏറ്റവും മോശം വർഷമായിരുന്നുവെന്ന് ഗ്ലോബൽ മീഡിയ ഗ്രൂപ്. ഈ വർഷം അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത് ഒമ്പത് മാധ്യമപ്രവർത്തകരാണെന്ന് ജേണലിസ്റ്റ് ഇൻറർനാഷനൽ ഫെഡറേഷൻ (ഐ.എഫ്.ജെ). ഫിലിപ്പീൻസിൽ മൂന്നുപേർക്കും ജീവൻ നഷ്ടമായി. ഈ വർഷം വിവിധ രാജ്യങ്ങളിലായി 365 മാധ്യമപ്രവർത്തകരാണ് ജയിലിൽ കഴിയുന്നത്. ചൈനയിൽ മാത്രം 102 പേർ ശിക്ഷയനുഭവിക്കുകയാണ്. തുർക്കി -34, ബെലറൂസ്, എറിത്രിയ -29, ഈജിപ്ത് -27, വിയറ്റ്നാം -21, റഷ്യ -12 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങൾ തടവിലിട്ട മാധ്യമപ്രവർത്തകരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.