ട്രംപിന്റെ വിജയം ഗസ്സ വെടിനിർത്തൽ ചർച്ചകൾ വൈകിപ്പിക്കുമെന്ന് സൂചന

വാ​ഷി​ങ്ട​ൺ: യു.​എ​സ് ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ വി​ജ​യം ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​മാ​യി വൈ​കി​പ്പി​ക്കു​മെ​ന്ന് സൂ​ച​ന. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ, തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ​യും ഇ​സ്രാ​യേ​ലി​ന്റെ​യും ഗ​സ്സ​യു​ടെ​യും നേ​തൃ​ത്വം. വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ത​ന്നെ ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ജ​നു​വ​രി 20വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന ഗ​സ്സ ആ​ക്ര​മ​ണം ട്രം​പ് ഏ​തു രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന കാ​ര്യ​വും അ​വ്യ​ക്ത​മാ​ണ്. എ​ങ്കി​ലും ഇ​സ്രാ​യേ​ലി​ന്റെ ഗ​സ്സ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ട്രം​പ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യു​ദ്ധം തു​ട​ങ്ങി​ല്ലെ​ന്നും യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു​മാ​ണ് വി​ജ​യ പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം അ​നു​യാ​യി​ക​ളോ​ട് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, യു.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന ശേ​ഷം വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ നി​ല​പാ​ട്. മാ​സ​ങ്ങ​ളോ​ളം ശ്ര​മി​ച്ചി​ട്ടും ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​വും മ​ധ്യ​സ്ഥ​രും മു​ന്നോ​ട്ടു​വെ​ച്ച മൂ​ന്നു​ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​ൻ നെ​ത​ന്യാ​ഹു ത​യാ​റാ​യി​രു​ന്നി​ല്ല. ട്രം​പ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തോ​ടെ, വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്ന സ​മ്മ​ർ​ദ​ത്തി​ൽ​നി​ന്ന് ത​ൽ​ക്കാ​ലം ഒ​ഴി​വാ​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. ബൈ​ഡ​ൻ പു​റ​ത്തു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക്കി​യ വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി​ക​ൾ അ​പ്ര​സ​ക്ത​മാ​യെ​ന്നും ഇ​തു പു​ന​രാ​രം​ഭി​ക്കാ​ൻ നെ​ത​ന്യാ​ഹു താ​ൽ​പ​ര്യ​മെ​ടു​ക്കു​മെ​ന്ന് ക​രു​താ​ൻ ക​ഴി​യി​ല്ലെ​ന്നും ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ ല​ണ്ട​​നി​ലെ റോ​യ​ൽ യു​നൈ​റ്റ​ഡ് സ​ർ​വി​സ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​ശ്ചി​മേ​ഷ്യ വി​ദ​ഗ്ധ​ൻ മി​ഷേ​ൽ സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

അ​തി​നി​ടെ, ട്രം​പ് ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ട് നി​ല​പാ​ട് തീ​രു​മാ​നി​ക്കാ​മെ​ന്നാ​ണ് ഹ​മാ​സ് നേ​തൃ​ത്വം അ​റി​യി​ച്ച​ത്. ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ടും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​​ളോ​ടു​മു​ള്ള പു​തി​യ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ നി​ല​പാ​ടും പ്രാ​യോ​ഗി​ക ന​യ​ങ്ങ​ളെ​യും ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ത​ങ്ങ​ളു​ടെ സ​മീ​പ​ന​മെ​ന്ന് ഹ​മാ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Trump's victory is likely to delay Gaza ceasefire talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.