ഇസ്തംബുൾ: ജനകീയ പ്രക്ഷോഭം അടിച്ചമർത്തുന്നതിന്റെ ഭാഗമായി കൂടുതൽ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് തുർക്കിയ. ഇസ്തംബുൾ മേയർ ഇക്രം ഇമാം ഒഗ്ലുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തുടങ്ങിയ പ്രക്ഷോഭം ഒതുക്കുന്നതിന്റെ ഭാഗമായാണ് നീക്കം. എറ്റ്കിൻ വാർത്ത ഏജൻസിക്കുവേണ്ടി പ്രവർത്തിക്കുന്ന എലിഫ് ബേബർട്ട്, എവ്റെൻസെൽ വാർത്ത സൈറ്റിൽ ജോലി ചെയ്യുന്ന നിസ സുഡെ ഡെമിറൽ എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ച കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അപലപിച്ചു. മാധ്യമപ്രവർത്തകരുടെ തടങ്കലുകൾക്ക് അവസാനമില്ലെന്ന് സംഘടനയുടെ തുർക്കിയ പ്രതിനിധി ഇറോൾ ഒന്ദേർ ഒഗ്ലു കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.