തീ​വ്ര​ജൂ​ത സം​ഘ​ട​ന​ക്കെ​തി​രെ അ​​മേ​രി​ക്കൻ ഉപരോധം

വാ​ഷി​ങ്ട​ൺ: ഗ​സ്സ​യി​ലേ​ക്കു​ള്ള മ​രു​ന്നു​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​സ്രാ​യേ​ലി തീ​വ്ര​വാ​ദി ഗ്രൂ​പ്പാ​യ ‘സാ​വ് 9’ നെ​തി​രെ അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി.

മാ​സ​ങ്ങ​ളാ​യി ‘സാ​വ് 9 പ്ര​വ​ർ​ത്ത​ക​ർ ഗ​സ്സ​യി​ലേ​ക്കു​ള്ള മാ​നു​ഷി​ക സ​ഹാ​യം നി​ര​ന്ത​രം ത​ട​യു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ വ​ക്താ​വ് മാ​ത്യു മി​ല്ല​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ക്ര​മാ​സ​ക്ത​രാ​യ സം​ഘം റോ​ഡു​ക​ൾ ഉ​പ​രോ​ധി​ക്കു​ക​യും ട്ര​ക്കു​ക​ൾ ത​ക​ർ​ക്കു​ക​യും സ​ഹാ​യ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യു​മാ​ണ്.

മേ​യ് മ​ധ്യ​ത്തി​ൽ വെ​സ്റ്റ് ബാ​ങ്കി​ന് സ​മീ​പം ഹെ​ബ്രോ​ണി​ൽ സം​ഘം ട്ര​ക്കു​ക​ൾ കൊ​ള്ള​യ​ടി​ക്കു​ക​യും തീ​വെ​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും അ​മേ​രി​ക്ക​ൻ മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്നും സം​ഘ​ട​ന പ്ര​തി​ക​രി​ച്ചു. 

Tags:    
News Summary - US imposes sanctions on extremist Israeli group for blocking aid to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.