വായുവിലൂടെ അതിവേഗത്തിൽ പടരും; കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തി

ഹനോയ്​: വായുവിലൂടെ അതിവേഗം പടരുന്ന കൊറോണ വൈറസ്​ വകേഭദം കണ്ടെത്തി. വിയ്​റ്റനാമിലാണ്​ വൈറസിനെ കണ്ടെത്തിയത്​. ഇന്ത്യ, യു.കെ കൊറോണ വൈറസ്​ വകഭേദങ്ങളുടെ സങ്കരയിനമാണ്​ ഇപ്പോൾ വിയറ്റ്​നാമിൽ കണ്ടെത്തിയിരിക്കുന്നത്​. വിയറ്റ്​നാം ആരോഗ്യമന്ത്രി നുയിൻ താൻഹ്​ ലോങാണ്​ പുതിയ വൈറസ്​ വകഭേദം കണ്ടെത്തിയ വിവരം അറിയിച്ചത്​.

വിയ്​റ്റനാമിൽ കണ്ടെത്തിയ പുതിയ വൈറസ്​ വകഭേദത്തിന്​ യു.കെയിലും ഇന്ത്യയിലും പടർന്ന വൈറസിന്‍റെ ചില സവിശേഷതകളുണ്ട്​. കഴിഞ്ഞ വർഷം കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച വിയ്​റ്റനാമിൽ രോഗികളുടെ എണ്ണം ഉയരുകയാണ്​. 6,856 പേർക്കാണ്​ വിയ്​റ്റനാമിൽ കോവിഡ്​ ബാധിച്ചത്​. 47 പേർ രോഗം മൂലം മരിക്കുകയും ചെയ്​തിട്ടുണ്ട്​.

ജനിതകമാറ്റം സംഭവിച്ച നാല്​ വൈറസ്​ വകഭേദങ്ങൾ ആശങ്കക്കിടയാക്കുന്നതാണെന്ന്​ ലോകാരോഗ്യസംഘടന വ്യക്​തമാക്കിയിരുന്നു. യു.കെ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ വൈറസ്​ വകഭേദങ്ങളാണ്​ ആശങ്കക്കിടയാക്കുന്നത്​. ഇന്ത്യയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ കോവിഡ്​ രണ്ടാം തരംഗത്തിന്​ കാരണം ജനിതകമാറ്റം സംഭവിച്ച വൈറസായിരുന്നു.

Tags:    
News Summary - Vietnam detects hybrid of Covid variants found in India, UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.