ജനീവ: കോവിഡിനെ അതിജീവിക്കാൻ പ്രതിരോധ വാക്സിനിൽ പ്രതീക്ഷയുണ്ടെങ്കിലും മറ്റു മാന്ത്രികതകളൊന്നും നിലവിലില്ലെന്ന് ലോകാരോഗ്യ സംഘടന.
'േലാകമെമ്പാടും പടർന്നുപിടിക്കുന്ന കോവിഡ് മഹാമാരിയെ നേരിടാൻ നിലവിൽ യാതൊരു മാന്ത്രിക വടിയുമില്ല, ഉണ്ടാകാനും സാധ്യതയില്ല' ജനീവയിലെ ഐകൃരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. കൊറോണ വൈറസിെൻറ ചൈനയിലെ യഥാർഥ പ്രഭവ കേന്ദ്രം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
1.82 കോടി പേർക്കാണ് ലോകത്ത് ഇതുവെര കോവിഡ് ബാധിച്ചത്. ചൈനയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് പടരുകയും നിയന്ത്രണാതീതമാകുകയും ചെയ്തതോടെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് ബാധിച്ച് ഏഴുലക്ഷത്തിനടുത്ത് ആളുകൾ മരിച്ചു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.