വീട്ടിലേക്കാവശ്യമായ പച്ചക്കറി വീട്ടുമുറ്റത്തുനിന്ന് കിട്ടിയാൽ കടയിലേക്കോടേണ്ടെന്ന് ഇവർ പറഞ്ഞുതരും. പച്ചക്കറി ഉൽപാദനത്തില്‍ സ്വയംപര്യാപ്തത കണ്ടറിയാൻ തൃശൂര്‍ പറപ്പൂക്കര പഞ്ചായത്തിലെ മുത്രത്തിക്കര വാർഡിൽ എത്തണം.
പല പദ്ധതികളുടെ ഭാഗമായാണ് പറപ്പൂക്കര പഞ്ചായത്തിലെ മുത്രത്തിക്കര 13ാം വാര്‍ഡ് വികസന സമിതി ഹരിതസമൃദ്ധി എന്ന ഈ പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പത്തിനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. തൈകള്‍ വീടുകൾ എത്തിക്കുന്നതും വിളവെടുപ്പുവരെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതും വാർഡ് വികസന സമിതി പ്രവര്‍ത്തകരാണ്. കൂടുതലുള്ള വിളകളുടെ വിപണനവും സമിതി ഏറ്റെടുക്കും. വാര്‍ഡിലെ കര്‍ഷകരുടെ കൂട്ടായ്മയില്‍ കാര്‍ഷിക ക്ലബും കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പുകളും അയല്‍ക്കൂട്ടങ്ങളും രൂപവത്കരിച്ചാണ് പ്രവര്‍ത്തനം.
കൃഷിയില്‍ നൈപുണ്യമുള്ളവരും കൃഷിവകുപ്പില്‍നിന്ന് പരിശീലനം നേടിയവരും ഉള്‍പ്പെട്ട സംഘമാണ് നേതൃത്വം നല്‍കുന്നത്. വാര്‍ഡിലെ എട്ട് അയല്‍ക്കൂട്ടങ്ങളിലെ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സഹായിക്കുന്നുണ്ടെന്ന് വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ കെ.എന്‍. ഹരി പറഞ്ഞു. ആദ്യഘട്ടത്തില്‍ 5000 പച്ചക്കറിത്തൈകളാണ് വീടുകൾക്ക് സൗജന്യമായി നല്‍കിയത്.
മുളക്, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍, കുമ്പളം, മത്തന്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. എല്ലാ വീടുകളിലും ആവശ്യമായ വേപ്പ്, മുരിങ്ങ, ഇരിമ്പന്‍പുളി തുടങ്ങിയവയുടെ തൈകളും വെച്ചുപിടിപ്പിക്കുന്നു. മുറ്റങ്ങളുടെ വലുപ്പമനുസരിച്ച് കൃഷി വിപുലമാക്കും. ഭൂമിയില്ലാത്തവക്ക് ഗ്രോബാഗ്, മട്ടുപ്പാവ് കൃഷിയുമുണ്ട്. വാര്‍ഡിലെ തരിശ് ഭൂമിയിലും കൃഷിയുണ്ട്. ജൈവ രീതിയിലാണ് കൃഷി. ഇതിനായി മണ്ണിര കമ്പോസ്റ്റ് അടക്കം ജൈവവളം ഉൽപാദന യൂനിറ്റുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.