ദോഹ: നമ്മുടെ അടുക്കളത്തോട്ടം ദോഹയും ദോഹ വേവ്സും സംയുക്തമായി ജൈവ കാർഷികോത്സവം പത്താം വാർഷികം സംഘടിപ്പിച്ചു. അൽ വക്റയിലെ ഡി.പി.എസ് സ്കൂളിൽ വൈകുന്നേരം നടന്ന പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി കമീഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതം പറഞ്ഞു. യങ് ഫാർമർ അവാർഡ് സീസൺ രണ്ട്, ബെസ്റ്റ് ഫാർമർ അവാർഡ് സീസൺ ഒമ്പത് എന്നിവ നേടിയവരെ ആദരിച്ചു.
ഗൾഫ് മാധ്യമം ഷി ക്യൂ നേച്വർ അവാർഡ് നേടിയ ലക്ഷ്മി സൂര്യൻ, പരിസ്ഥിതി ഛായാഗ്രാഹകൻ വിഷ്ണു ഗോപാൽ, മീന ഫിലിപ്, മറിയാമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, മുഹമ്മദ് ത്വയ്യിബ്, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, നൗഫൽ അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രശസ്ത പിന്നണി ഗായിക അഞ്ജു ജോസഫിന്റെ നേതൃത്വത്തിൽ നടന്ന സംഗീതനിശയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.