ചങ്ങരംകുളം: കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. ആലങ്കോട് പഞ്ചായത്തിലെ ഉദിനുപറമ്പ്, ആലങ്കോട്, പെരുമുക്ക്, എറവറാംകുന്ന് മേഖലയിലാണ് കാട്ടുപന്നി ശല്യം മൂലം കർഷകർ പ്രതിസന്ധിയിലായത്. എറവറാംകുന്ന് പൈതൃക കർഷകസംഘം ഇറക്കിയ ഒരേക്കറോളം നെൽകൃഷി വ്യാപകമായി നശിപ്പിച്ചു. രാത്രിയാകുന്നതോടെ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞയാഴ്ച ഉദിനുപറമ്പിൽ ഒരേക്കറോളം വരുന്ന കപ്പ കൃഷിയും നശിപ്പിച്ചിരുന്നു. ആലങ്കോട്, പെരുമുക്ക് മേഖലയിലും കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല, ചേലക്കടവ് ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വാഴയും കപ്പയും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.