ന്യൂഡൽഹി: പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിന് കർഷകർക്ക് വിള ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പി.എം.എഫ്.ബി.വൈ) 2025-2026 സാമ്പത്തിക വർഷം വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ യോഗം അനുമതി നൽകി. 2021-22 മുതൽ 2025-26 വരെയുള്ള പദ്ധതിക്ക് ആകെ 69,515.71 കോടി രൂപയാണ് ചെലവഴിക്കുന്നത്. തടയാൻ കഴിയാത്ത പ്രകൃതിദുരന്തങ്ങൾ മൂലമുള്ള വിളനാശത്തിന് കർഷകർക്ക് പരിരക്ഷ ലഭിക്കുന്നത് തുടരുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വിള ഇൻഷുറൻസിലെ സുതാര്യത വർധിപ്പിക്കുന്നതിനും ക്ലെയിമുകളിൽ സമയബന്ധിതമായി നപടിക്രമങ്ങൾ സീകരിക്കുന്നതിനും ‘ഫണ്ട് ഫോർ ഇന്നവേഷൻ ആൻഡ് ടെക്നോളജി’ (എഫ്.ഐ.എ.ടി) രൂപവത്കരിക്കുന്നതിനുമായി 824.77 കോടി രൂപ നീക്കിവെക്കാനും മന്ത്രിസഭ അനുമതി നൽകി. കൂടാതെ, ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡി.എ.പി) വളങ്ങളുടെ സബ്സിഡി തുടരാൻ 3,850 കോടി രൂപയും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.